ലോ​ക ഭ​ക്ഷ്യദി​നാ​ച​ര​ണം തി​രു​വ​ല്ല​യി​ൽ
Thursday, October 17, 2024 3:34 AM IST
തി​രു​വ​ല്ല: പ​ത്ത​നം​തി​ട്ട ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ല്ല മ​ഞ്ഞാ​ടി മാ​മ്മ​ന്‍ മ​ത്താ​യി ന​ഗ​ര്‍ ഹാ​ളി​ല്‍ ലോ​ക​ഭ​ക്ഷ്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ശി​ല‌്പ​ശാ​ല മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഭാ​ര​തീ​യ കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ കൗ​ണ്‍​സി​ൽ സോ​ണ്‍ 11 ഡ​യ​റ​ക്ട​ര്‍ ഡോ. ​വി. വെ​ങ്കി​ട​സു​ബ്ര​ഹ്മ​ണ്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കാ​ര്‍​ഡ് ഡ​യ​റ​ക്ട​ര്‍ റ​വ. മോ​ന്‍​സി വ​ര്‍​ഗീ​സ് ലോ​ക​ഭ​ക്ഷ്യ​ദി​ന സ​ന്ദേ​ശം ന​ല്‍​കി.

കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം മേ​ധാ​വി​യും സീ​നി​യ​ര്‍ സ​യന്‍റി​സ്റ്റു​മാ​യ ഡോ. ​സി.​പി. റോ​ബ​ര്‍​ട്ട്, പ്ര​ന്‍​സി​പ്പി​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ ഐ​വി കോ​ശി, ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ റി​സ​ർ​ച്ച് പ്രി​ൻ​സി​പ്പ​ൽ സ​യന്‍റിസ്റ്റ് ഡോ. ​സു​മം​ഗ​ല, ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ റി​സ​ർ​ച്ച് മു​ൻ സ​യ​ന്‍റിസ്റ്റ് ഡോ.​ബാ​സ​വ​രാ​ജ, ആ​ത്മാ പ്രോ​ജ​ക്റ്റ് ഡ​യ​റ​ക​ട​ര്‍ ഡി. ​ഗി​രി​ജ,

മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ർ സാ​റാ​മ്മ ഫ്രാ​ന്‍​സി​സ്, പി.​സി. മാ​ത്യു, ഡോ. ​ഷാ​നാ ഹ​ർ​ഷ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭ​ക്ഷ്യ​സം​സ്‌​ക​ര​ണ മേ​ഖ​ല​യി​ലെ സം​രം​ഭ​കത്വ വി​ക​സ​ന സാ​ധ്യ​ത​ക​ളും അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളി​ല്‍ ന​ട​ന്ന സെ​മി​നാ​റി​ന് ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം റി​ട്ട. മാ​നേ​ജ​ര്‍ ഡി. ​രാ​ജേ​ന്ദ്ര​ന്‍ നേ​തൃ​ത്വം ന​ല്‍​കി .

വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മി​ക​വ് തെ​ളി​യി​ച്ച സം​രം​ഭ​ക​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. ഇ​ന്നു രാ​വി​ലെ പ​ത്തി​ന് ജൂ​ണി​യ​ർ ലോ​ക ഭ​ക്ഷ്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സെ​മി​നാ​റി​ന് കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം ഹോം ​സ​യ​ന്‍​സ് വി​ഭാ​ഗം സ​ബ്ജ​ക്റ്റ് മാ​റ്റ​ര്‍ സ്‌​പെ​ഷ​ലി​സ്റ്റ് ഡോ. ​ഷാ​നാ ഹ​ര്‍​ഷ​ന്‍ നേ​തൃ​ത്വം ന​ല്‍​കും.

തു​ട​ര്‍​ന്ന് കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള പോ​സ്റ്റ​ര്‍ ര​ച​നാ മ​ത്സ​ര​വും നൂ​ത​ന പോ​ഷ​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ മ​ത്സ​ര​വും ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ മ​ത്സ​ര​വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​നം ന​ട​ക്കും.