സേവാദൾ ജില്ലാ കൺവൻഷൻ
1461344
Wednesday, October 16, 2024 3:17 AM IST
പത്തനംതിട്ട: കോൺഗ്രസ് സേവാദൾ പത്തനംതിട്ട ജില്ലകൺവൻഷൻ കെപിസിസി ജനറല്് സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശ്യാം എസ്. കോന്നി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് രമേശൻ കരുവാശേരി മുഖ്യപ്രഭാഷണം നടത്തി.
ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ, ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, ജാസിം കുട്ടി, മഹിള സേവാദൾ സംസ്ഥാന പ്രസിഡൻ്റ് ആർ. ജയകുമാരി .
സേവാദൾ സംസ്ഥാന ഭാരവാഹികളായ ജി. വേലായുധൻകുട്ടി, ജയദേവൻ,ജില്ലാ മഹിള പ്രസിഡന്റ് ഗീതാദേവി, അബ്ദുൾ കലാം ആസാദ്, കൊച്ചുമോൾ പ്രദീപ് , ചിത്ര രാമചന്ദ്രൻ, ഷിനിജ തങ്കപ്പൻ, ഷിജു അറപ്പുരയിൽ , ജോർജ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.