നിയന്ത്രണംവിട്ട ലോറി മിനിലോറിയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ക്കു പരിക്ക്
1461335
Wednesday, October 16, 2024 3:09 AM IST
പത്തനംതിട്ട: പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മണ്ണാറക്കുളഞ്ഞി രണ്ടാം വളവില്‍ നിയന്ത്രണം വിട്ട ലോറി എതിരേ വന്ന മിനിലോറിയിലേക്ക് ഇടിച്ചുകയറി.
അപകടത്തില്‍ മിനിലോറി ഡ്രൈവറായ മലപ്പുറം മഞ്ചേരി ആലുമേല്വീട്ടില് ഫെബിലിനു (34) ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെ 11.45 ഓടെയായിരുന്നു അപകടം.
തിരുവനന്തപുരത്തു നിന്ന് വടശേരിക്കരയില്‍ ഇരുമ്പുകമ്പി ഇറക്കി മടങ്ങുകയായിരുന്ന ലോറി വളവ് തിരിയുന്നതിനിടെ റോഡില്‍നിന്ന് തെന്നി മാറി എതിർദിശയിൽ വന്ന മിനിലോറിയുടെ ഡ്രൈവറുടെ വശത്ത് ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ക്യാബിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ പത്തനംതിട്ടയില്‍നിന്ന് അഗ്നിശമന സേനയെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.