പ്രൈമറി കുട്ടികൾക്കൊപ്പം വിദ്യാർഥിദിനം പങ്കിട്ട് കാതോലിക്കേറ്റ് കോളജ് ഐക്യുഎസി
1461342
Wednesday, October 16, 2024 3:17 AM IST
കോന്നി: ആട്ടവും പാട്ടും സമ്മാനങ്ങളുമായി കൊച്ചുകുട്ടികൾക്കരികിലേക്ക് കാതോലിക്കേറ്റ് കോളജ് വിദ്യാർഥികൾ. ലോക വിദ്യാർഥി ദിനത്തിൽ കോളജിലെ ക്വാളിറ്റി അഷ്വറൻസ് സെല്ലാണ് തെങ്ങുംകാവ് ഗവൺമെന്റ് എൽപി സ്കൂളിൽ എത്തിയത്.
കളികളും പാട്ടുകളുമായി മുതിർന്ന വാദ്യർഥികൾ കൊച്ചു കുട്ടികൾക്കൊപ്പം ചേർന്നത് ഇരു കൂട്ടർക്കും നല്കിയത് ഇരട്ടി സന്തോഷം. സമ്മാനങ്ങൾ നല്കി ചേട്ടൻമാരും ചേച്ചിമാരും മടങ്ങിയപ്പോൾ കൊച്ചു മുഖങ്ങളിൽ വിഷാദം.
പ്രഥമാധ്യാപകൻ ഫിലിപ് ജോർജ്, ഐക്യുഎസി കോ-ഓർഡിനേറ്റർ ജോർജ് തോമസ്, കാതോലിക്കേറ്റ് കോളജ് മലയാളം വിഭാഗം മേധാവി ഡോ. പി. ടി. അനു, ആൻ നൈസി ജേക്കബ്, റിജോ ജോൺ ശങ്കരത്തിൽ, കവിത പീതാംബരൻ വിദ്യാർഥി പ്രതിനിധികളായ അലീന അന്ന ചെറിയാൻ, സാന്ദ്ര ബാലു, ഐസക്ക് ജോൺസൻ, മീനു ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.