ക​ട ഉ​ട​മ​യാ​യ വ​നി​ത​യ്ക്കു നേ​രേ ആ​ക്ര​മ​ണം
Thursday, October 17, 2024 3:25 AM IST
പു​ല്ലാ​ട്: വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ൽ ക​ട​ന്നു​ക​യ​റി ഉ​ട​മ​യാ​യ സ്ത്രീ​യെ വെ​ട്ടി​പ്പരി​ക്കേ​ല്പി​ച്ചു. പു​ല്ലാ​ട് ജം​ഗ്ഷ​നി​ൽ കി​ഴ​ക്കേ​ട​ത്ത് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ട​മ ബി​നു​വി​നെ​യാ​ണ് (49) ആ​ക്ര​മി​ച്ച​ത്.

സം​ഭ​വ​വു​മാ​യി​ ബ​ന്ധ​പ്പെ​ട്ട് പു​ല്ലാ​ട് തു​ണ്ട​ത്ത് കാ​ലാ​യി​ൽ ര​ഞ്ജു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​ന്ന​ലെ രാ​വി​ലെ യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു. കൈ​ക​ൾ​ക്കു വെ​ട്ടേ​റ്റ ബി​നു​വി​നെ കോ​ഴ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.