ജൂ​ഡോ; ടോ​പ്പ് ഗ​ണ്‍ അ​ക്കാ​ദ​മി ജേ​താ​ക്ക​ള്‍
Tuesday, October 22, 2024 3:46 AM IST
പാ​ല​ക്കു​ന്ന്: ജി​ല്ലാ ജൂ​ഡോ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ 18 സ്വ​ര്‍​ണ​വും അ​ഞ്ചു വെ​ള്ളി​യു​മാ​യി പെ​രി​യ ടോ​പ്പ് ഗ​ണ്‍ അ​ക്കാ​ദ​മി ജേ​താ​ക്ക​ളാ​യി. എ​ട്ടു​സ്വ​ര്‍​ണ​വും ര​ണ്ടു വെ​ള്ളി​യും നേ​ടി​യ കാ​ഞ്ഞ​ങ്ങാ​ട് മി​ല്ലേ​നി​യം ജൂ​ഡോ അ​ക്കാ​ദ​മി ര​ണ്ടും നാ​ലു​വീ​തം സ്വ​ര്‍​ണ​വും വെ​ള്ളി​യും ല​ഭി​ച്ച കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍​ഗ എ​ച്ച്എ​സ്എ​സ് മൂ​ന്നും സ്ഥാ​നം നേ​ടി.

പാ​ല​ക്കു​ന്ന് ഗ്രീ​ന്‍ വു​ഡ്‌​സ് സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ചാ​മ്പ്യ​ന്‍​ഷി​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ ഗ​ണേ​ഷ് ക​ട്ട​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​വി. ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​നീ​ഫ പെ​രി​യ, സ​ലിം പൊ​ന്ന​മ്പ​ത്ത്, ഒ.​എ​സ്. ശാ​ശ്വ​ന്ത്, ല​ത്തീ​ഫ് പെ​രി​യ, പി.​വി. അ​നി​ല്‍​കു​മാ​ര്‍, മ​നോ​ജ് പ​ള്ളി​ക്ക​ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന ജൂ​ഡോ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി പി.​ആ​ര്‍. റെ​ന്‍ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു. കെ. ​വി​ജ​യ​കൃ​ഷ്ണ​ന്‍ സ്വാ​ഗ​ത​വും പ്ര​താ​പ് ലാ​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.