കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ്ലാ​റ്റ്ഫോം നീ​ട്ടു​ന്ന പ്ര​വൃ​ത്തി തു​ട​ങ്ങി
Thursday, October 17, 2024 2:47 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ തെ​ക്കു​വ​ശ​ത്ത് പ്ലാ​റ്റ്ഫോം നീ​ട്ടാ​നു​ള്ള പ്ര​വൃ​ത്തി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ഒ​ന്ന​ര​വ​ർ​ഷം മു​മ്പ് ഇ​വി​ടെ പ്ലാ​റ്റ്ഫോ​മി​ന് പു​റ​ത്തു​ള്ള ന​ട​പ്പാ​ത​യി​ൽ​വ​ച്ച് ഒ​രു വി​ദ്യാ​ർ​ഥി​നി ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചി​രു​ന്നു. പ്ലാ​റ്റ്ഫോ​മി​ന്‍റെ നീ​ളം കൂ​ട്ടി ഇ​വി​ടെ മേ​ൽ​പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അ​തി​നു മു​മ്പേ ഉ​ണ്ടാ​യി​രു​ന്നു. ഈ ​വ​ർ​ഷം സ്റ്റേ​ഷ​ന്‍റെ വ​ട​ക്കു​വ​ശ​ത്തെ ന​ട​പ്പാ​ത​യി​ൽ മ​റ്റൊ​രു ദു​ര​ന്തം കൂ​ടി സം​ഭ​വി​ച്ച​തി​നു ശേ​ഷ​മാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ഈ ​ഭാ​ഗ​ത്തെ പ്ര​വൃ​ത്തി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്.

സ്റ്റേ​ഷ​ന്‍റെ തെ​ക്കു​ഭാ​ഗ​ത്ത് ഒ​ന്നാ​മ​ത്തെ പ്ലാ​റ്റ്ഫോം അ​വ​സാ​നി​ക്കു​ന്ന ഇ​ട​ത്തു​നി​ന്നാ​ണ് ന​ട​പ്പാ​ത തു​ട​ങ്ങു​ന്ന​ത്. എ​ന്നാ​ൽ, ര​ണ്ടാ​മ​ത്തെ പ്ലാ​റ്റ്ഫോ​മി​ന് ഇ​ത്ര​യും നീ​ള​മി​ല്ലാ​ത്ത​തു​മൂ​ലം പ്ലാ​റ്റ്ഫോ​മി​ന്‍റെ പു​റ​ത്തു​കൂ​ടി​യാ​ണ് ന​ട​പ്പാ​ത ക​ട​ന്നു​പോ​യി​രു​ന്ന​ത്. ര​ണ്ടാ​മ​ത്തെ പ്ലാ​റ്റ്ഫോം നീ​ട്ടു​ന്ന പ്ര​വൃ​ത്തി​യാ​ണ് ഇ​പ്പോ​ൾ തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ര​ണ്ടു പ്ലാ​റ്റ്ഫോ​മു​ക​ളെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ച് ഇ​വി​ടെ പു​തി​യൊ​രു മേ​ൽ​പ്പാ​ലം നി​ർ​മി​ക്കാ​ൻ സൗ​ക​ര്യ​മാ​കും.


റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ വ​ട​ക്കു​വ​ശ​ത്തും തെ​ക്കു​വ​ശ​ത്തും നി​ല​വി​ൽ ട്രാ​ക്ക് മു​റി​ച്ച് ക​ട​ന്നു​പോ​കു​ന്ന ന​ട​പ്പാ​ത​ക​ളു​ടെ സ്ഥാ​ന​ത്ത് മേ​ൽ​പ്പാ​ല​ങ്ങ​ൾ നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ദീ​ർ​ഘ​കാ​ല​മാ​യി നി​ല​നി​ല്ക്കു​ന്ന​താ​ണ്. സ്റ്റേ​ഷ​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള റോ​ഡു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് ഈ ​ന​ട​പ്പാ​ത​ക​ൾ. ഇ​തു​മൂ​ലം യാ​ത്ര​ക്കാ​ർ​ക്കു പു​റ​മേ ടൗ​ണി​ലെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ഈ ​ന​ട​പ്പാ​ത​ക​ളെ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​വ​ർ​ക്കു കൂ​ടി പ്ര​യോ​ജ​ന​പ്ര​ദ​മാ​യ വി​ധ​ത്തി​ൽ പു​റ​ത്തെ റോ​ഡു​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ച് മേ​ൽ​പ്പാ​ല​ങ്ങ​ൾ നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.
ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ മൂ​ന്നു​പേ​രു​ടെ മ​ര​ണം സം​ഭ​വി​ച്ച വ​ട​ക്കു​വ​ശ​ത്തെ ന​ട​പ്പാ​ത​യു​ടെ സ്ഥാ​ന​ത്ത് മേ​ൽ​പ്പാ​ലം നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റ​ച്ച​താ​യി അ​ടു​ത്തി​ടെ കാ​ഞ്ഞ​ങ്ങാ​ട് സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ച റെ​യി​ൽ​വേ ഡി​വി​ഷ​ണ​ൽ മാ​നേ​ജ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭ​യും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളും കൂ​ടി താ​ത്പ​ര്യ​മെ​ടു​ത്താ​ൽ മാ​ത്ര​മേ തെ​ക്കു​വ​ശ​ത്തെ മേ​ൽ​പ്പാ​ലം കൂ​ടി പെ​ട്ടെ​ന്ന് പൂ​ർ​ത്തി​യാ​കാ​ൻ സാ​ധ്യ​ത​യു​ള്ളു.