പ​ട്ടാ​പ്പ​ക​ല്‍ പി​ക്ക​പ്പ് വാ​ന്‍ ക​വ​ര്‍​ന്ന പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍
Thursday, October 17, 2024 2:47 AM IST
പെ​രി​യ: പ​ട്ടാ​പ്പ​ക​ല്‍ പി​ക്ക​പ്പ് വാ​ന്‍ ക​വ​ര്‍​ന്ന പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍. കു​ണി​യ തോ​ക്കാ​നം​മൊ​ട്ട​യി​ലെ മു​ഹ​മ്മ​ദ് സാ​ജി​ദ് (27), പെ​രി​യാ​ട്ട​ടു​ക്കം തൊ​ണ്ടോ​ളി​യി​ലെ ജു​നൈ​ദ് (26) എ​ന്നി​വ​രെ​യാ​ണ് ബേ​ക്ക​ല്‍ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 4.30ഓ​ടെ പെ​രി​യ ബ​സാ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ബ്ദു​ള്‍ സ​ത്താ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ല്‍​പ്പ​ക മാ​ര്‍​ക്ക​റ്റിം​ഗ് ക​മ്പ​നി​യു​ടെ പി​ക്ക​പ്പാ​ണ് മോ​ഷ​ണം പോ​യ​ത്.

സാ​ധ​ന​ങ്ങ​ള്‍ ഇ​റ​ക്കി​യ ശേ​ഷം ക​മ്പ​നി പ​രി​സ​ര​ത്ത് നി​ര്‍​ത്തി​യി​ട്ട​താ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് സ്‌​കൂ​ട്ട​റി​ല്‍ എ​ത്തി​യ പ്ര​തി​ക​ളി​ല്‍ ഒ​രാ​ള്‍ പി​ക്ക​പ്പു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.


യു​വാ​ക്ക​ള്‍ സ്‌​കൂ​ട്ട​റി​ല്‍ വ​രു​ന്ന​തി​ന്‍റെ​യും ഒ​രാ​ള്‍ പി​ക്ക​പ്പു​മാ​യി ക​ട​ന്നു ക​ള​യു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ള്‍ സി​സി​ടി​വി കാ​മ​റ​യി​ല്‍ പ​തി​ഞ്ഞി​രു​ന്നു. ഇ​വ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് മോ​ഷ​ണം പോ​യ പി​ക്ക​പ്പ് തോ​ക്കാ​നം​മൊ​ട്ട​യി​ല്‍ നി​ര്‍​ത്തി​യി​ട്ട നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​ത്. തു​ട​ര​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്തി അ​റ​സ്റ്റു ചെ​യ്ത​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.