വാ​യ​ന​യും സ​ര്‍​ഗാ​ത്മ​ക ​പ്ര​വ​ര്‍​ത്ത​നം: സ​ന്തോ​ഷ് ഏ​ച്ചി​ക്കാ​നം
Thursday, October 17, 2024 2:47 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഡി​ജി​റ്റ​ല്‍ വി​പ്ല​വ​ത്തി​ന്‍റെ കാ​ല​ത്ത് പു​സ്ത​ക​ങ്ങ​ള്‍​ക്ക് നി​ല​നി​ല്പി​ല്ല എ​ന്ന ആ​ശ​ങ്ക വേ​ണ്ടെ​ന്നും എ​ഴു​ത്തു​പോ​ലെ​ത്ത​ന്നെ വാ​യ​ന​യും ഒ​രു സ​ര്‍​ഗാ​ത്മ​ക പ്ര​വ​ര്‍​ത്ത​ന​മാ​ണെ​ന്നും അ​റി​യാ​ത്ത​വ​രെ ആ​ത്മാ​വി​നോ​ട് അ​ടു​പ്പി​ക്കു​ന്ന മാ​ന്ത്രി​ക ശ​ക്തി വാ​യ​ന​ക്കു​ണ്ടെ​ന്നും ചെ​റു​ക​ഥാ​കൃ​ത്ത് സ​ന്തോ​ഷ് ഏ​ച്ചി​ക്കാ​നം. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ വി​ക​സ​ന സ​മി​തി സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നു​നാ​ള്‍ നീ​ളു​ന്ന പു​സ്ത​കോ​ത്സ​വ​ത്തി​ന് മേ​ലാ​ങ്കോ​ട്ട് ല​യ​ണ്‍​സ് ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി. സു​ജാ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​രൂ​പ​ക​ന്‍ ഇ.​പി. രാ​ജ​ഗോ​പാ​ല​ന്‍ മു​ഖ്യ​തി​ഥി​യാ​യി. ച​ട​ങ്ങി​ല്‍ വി​വി​ധ ക​ലാ​സാ​ഹി​ത്യ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ നേ​ടി​യ കെ.​വി. കു​മാ​ര​ന്‍, എ.​എം. ശ്രീ​ധ​ര​ന്‍, വി. ​ശ​ശി, രാ​ജ്‌​മോ​ഹ​ന്‍ നീ​ലേ​ശ്വ​രം എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.


ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​പ്ര​ഭാ​ക​ര​ന്‍ സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടി. ​രാ​ജ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.
വ​യ​ലാ​ര്‍ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും വ​യ​ലാ​ര്‍ ക​വി​താ​ലാ​പ​ന മ​ത്സ​ര​വും ക​വി ദി​വാ​ക​ര​ന്‍ വി​ഷ്ണു​മം​ഗ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​വി നാ​ല​പ്പാ​ടം പ​ദ്മ​നാ​ഭ​ന്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ.​ആ​ര്‍. സോ​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​കെ.​വി. സ​ജീ​വ​ന്‍, ഡി. ​ക​മ​ലാ​ക്ഷ, ഇ. ​ജ​നാ​ര്‍​ദ്ദ​ന​ന്‍, കെ. ​അ​ബ്ദു​ള്ള, പ്ര​ഫ. വി. ​ക​രു​ണാ​ക​ര​ന്‍, പി.​കെ. മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.