കെ​എ​സ്ആ​ര്‍​ടി​സി​ക്ക് 27.70 ല​ക്ഷ​ത്തി​ന്‍റെ പ്ര​തി​ദി​ന ക​ള​ക്‌​ഷ​ന്‍ ടാ​ര്‍​ഗ​റ്റ്
Thursday, October 17, 2024 2:47 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി​ക്ക് 27.70 ല​ക്ഷ​ത്തി​ന്‍റെ പ്ര​തി​ദി​ന ക​ള​ക്‌​ഷ​ന്‍ ടാ​ര്‍​ഗ​റ്റ്. കാ​സ​ര്‍​ഗോ​ഡ്-17 ല​ക്ഷം, കാ​ഞ്ഞ​ങ്ങാ​ട്-10.70 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് ടാ​ര്‍​ഗ​റ്റ്. കാ​സ​ര്‍​ഗോ​ട്ട് 15 ല​ക്ഷ​ത്തി​നു മു​ക​ളി​ലും കാ​ഞ്ഞ​ങ്ങാ​ട് 9.5 ല​ക്ഷം വ​രെ​യും പ്ര​തി​ദി​ന ക​ള​ക്‌​ഷ​ന്‍ ല​ഭി​ക്കു​ന്നു​ണ്ട്. ടാ​ര്‍​ഗ​റ്റ് മ​റി​ക​ട​ക്കാ​ന്‍ പു​തി​യ റൂ​ട്ടു​ക​ള്‍ ക​ണ്ടെ​ത്താ​നും ബ​ജ​റ്റ് ടു​റി​സം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നു​മാ​ണ് കെ​എ​സ്ആ​ര്‍​ടി​സി ല​ക്ഷ്യ​മി​ടു​ന്ന​ത്.

കാ​സ​ര്‍​ഗോ​ട്ട് നേ​ര​ത്തെ 80 ശ​ത​മാ​നം ക​ള​ക്‌​ഷ​നാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. തി​ര​ക്കു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ കോ​ട്ട​യം, തൃ​ശൂ​ര്‍ ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തി​യാ​ണ് ക​ള​ക്‌​ഷ​ന്‍ വ​ര്‍​ധി​പ്പി​ച്ച​ത്. നി​ല​വി​ല്‍ ടാ​ര്‍​ഗ​റ്റി​ന്‍റെ 91 ശ​ത​മാ​നം വ​രെ നേ​ടാ​ന്‍ ക​ഴി​യു​ന്നു​ണ്ടെ​ന്നാ​ണ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

കാ​ഞ്ഞ​ങ്ങാ​ട്-​കാ​സ​ര്‍​ഗോ​ഡ് സം​സ്ഥാ​ന പാ​ത​യി​ല്‍ ച​ന്ദ്ര​ഗി​രി​യി​ല്‍ റോ​ഡ് ന​വീ​ക​ര​ണം കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ വ​രു​മാ​ന​ത്തെ ബാ​ധി​ച്ചു. റോ​ഡ് അ​ട​ച്ചി​ട്ട​തു കാ​ര​ണം ദേ​ശീ​യ​പാ​ത വ​ഴി ചു​റ്റി സ​ഞ്ച​രി​ച്ച​ത് ഇ​ന്ധ​ന​ച്ചെ​ല​വ് കൂ​ട്ടി. ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണ​വും കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ വ​രു​മാ​ന​ത്തെ ബാ​ധി​ക്കു​ന്നു​ണ്ട്. മം​ഗ​ളു​രു ഭാ​ഗ​ത്തേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ള്‍​ക്ക് അ​ധി​കം ഇ​ന്ധ​നം വേ​ണ്ടി വ​രു​ന്നു. റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യാ​ണ് കാ​ര​ണം.


ജി​ല്ല​യി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും റോ​ഡ് ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​തും ക​ല​ക്‌​ഷ​നെ ബാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. കാ​സ​ര്‍​ഗോ​ഡ് ഡി​പ്പോ​യി​ല്‍ നി​ന്നു 91 ബ​സു​ക​ളാ​ണ് പ്ര​തി​ദി​നം സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​തി​ല്‍ മു​ഴു​വ​ന്‍ ബ​സു​ക​ളും ഓ​ടി​ച്ചാ​ണ് വ​രു​മാ​നം കൂ​ട്ടാ​നു​ള്ള ശ്ര​മം അ​ധി​കൃ​ത​ര്‍ ന​ട​ത്തു​ന്ന​ത്.

കാ​ഞ്ഞ​ങ്ങാ​ട് സ​ബ് ഡി​പ്പോ​യി​ല്‍ ആ​കെ 56 സ​ര്‍​വീ​സു​ക​ളാ​ണ് ഉ​ള്ള​ത്. നി​ല​വി​ല്‍ ടാ​ര്‍​ഗ​റ്റി​ന് വ​ള​രെ അ​ടു​ത്താ​ണ് കാ​ഞ്ഞ​ങ്ങാ​ട് ഡി​പ്പോ​യി​ല്‍ നി​ന്നു​ള്ള ക​ല​ക്‌​ഷ​ന്‍. മ​ല​യോ​ര മേ​ഖ​ല​ക​ളി​ലേ​ക്കാ​ണ് കു​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലേ​ക്കാ​ണ് കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ന്ന​ത്.

ടാ​ര്‍​ഗ​റ്റ് മ​റി​ക​ട​ക്കാ​ന്‍ മൂ​ന്നു പു​തി​യ റൂ​ട്ടു​ക​ള്‍ കെ​എ​സ്ആ​ര്‍​ടി​സി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ബ​ജ​റ്റ് ടൂ​റി​സം പ​ദ്ധ​തി​യും ഉ​ട​ന‍ ആ​രം​ഭി​ക്കാ​നാ​ണ് ല​ക്ഷ്യം.