ജി​ല്ല​യി​ൽ 13 സ്കൂ​ളു​ക​ളി​ൽ തൊ​ഴി​ൽ പ​രി​ശീ​ല​ന കോ​ഴ്സു​ക​ൾ
Sunday, October 20, 2024 7:26 AM IST
കാ​സ​ർ​ഗോ​ഡ്: വി​ദ്യാ​ഭ്യാ​സ​ത്തോ​ടൊ​പ്പം വി​വി​ധ തൊ​ഴി​ലു​ക​ളു​ടെ പ​രി​ശീ​ല​നം കൂ​ടി ല​ഭ്യ​മാ​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ 13 സ്കൂ​ളു​ക​ളി​ൽ തൊ​ഴി​ൽ പ​രി​ശീ​ല​ന കോ​ഴ്സു​ക​ൾ തു​ട​ങ്ങു​ന്നു. 16 വ​യ​സി​നും 23 വ​യ​സി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് ഈ ​കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാം. നി​ല​വി​ലു​ള്ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി​എ​ച്ച്എ​സ്ഇ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പു​റ​മേ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കും സ്കോ​ൾ കേ​ര​ള​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് പ്രൈ​വ​റ്റ്, ഓ​പ്പ​ൺ കോ​ഴ്സു​ക​ൾ പ​ഠി​ക്കു​ന്ന​വ​ർ​ക്കും ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്കു​മെ​ല്ലാം അ​വ​സ​ര​മു​ണ്ടാ​കും.

അ​ടു​ത്ത മാ​സം ഒ​ന്നോ​ടെ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കാ​നാ​ണ് പ​ദ്ധ​തി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഓ​രോ സ്കൂ​ളി​ലും ര​ണ്ടു വീ​തം കോ​ഴ്സു​ക​ളാ​ണ് തു​ട​ങ്ങു​ന്ന​ത്. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ബാ​ക്കി​യു​ള്ള സ്കൂ​ളു​ക​ളി​ലേ​ക്കും പ​ദ്ധ​തി വ്യാ​പി​പ്പി​ക്കും. കോ​ഴ്സു​ക​ൾ​ക്കാ​വ​ശ്യ​മാ​യ ഫ​ർ​ണി​ച്ച​ർ, ലാ​ബ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നാ​യി ഓ​രോ സ്കൂ​ളി​നും 21.5 ല​ക്ഷം രൂ​പ വീ​തം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഓ​രോ കോ​ഴ്സി​നും സ്കി​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ, അ​സി​സ്റ്റ​ന്‍റ്, ര​ണ്ടു​വീ​തം പ​രി​ശീ​ല​ക​ർ എ​ന്നി​വ​രെ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കും. സ്കൂ​ളി​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി കൂ​ടി​ക്കു​ഴ​യാ​ത്ത വി​ധ​ത്തി​ൽ മി​ക്ക​വാ​റും അ​വ​ധി​ദി​ന​ങ്ങ​ളി​ലാ​യി​രി​ക്കും തൊ​ഴി​ൽ പ​രി​ശീ​ല​ന കോ​ഴ്സു​ക​ളു​ടെ ക്ലാ​സ് ന​ട​ക്കു​ക. ഓ​രോ ബാ​ച്ചി​ലും 25 വീ​തം പേ​ർ​ക്ക് പ്ര​വേ​ശ​നം ന​ൽ​കും.

അ​ത​ത് സ്ഥ​ല​ങ്ങ​ളി​ലെ എം​എ​ൽ​എ ര​ക്ഷാ​ധി​കാ​രി​യും ത​ദ്ദേ​ശ​സ്ഥാ​പ​ന മേ​ധാ​വി ചെ​യ​ർ​പേ​ഴ്സ​ണും സ്കൂ​ളി​ലെ പ്രി​ൻ​സി​പ്പ​ൽ ക​ൺ​വീ​ന​റു​മാ​യ ക​മ്മി​റ്റി​ക​ൾ​ക്കാ​യി​രി​ക്കും കോ​ഴ്സു​ക​ളു​ടെ മേ​ൽ​നോ​ട്ട ചു​മ​ത​ല.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ കോ​ഴ്സു​ക​ൾ തു​ട​ങ്ങു​ന്ന

സ്കൂ​ളു​ക​ളും കോ​ഴ്സു​ക​ളും

1. ജി​ടി​എ​ച്ച്എ​സ് ചെ​റു​വ​ത്തൂ​ർ - ഇ​ല​ക്ട്രി​ക് വെ​ഹി​ക്കി​ൾ സ​ർ​വീ​സ് ടെ​ക്‌​നീ​ഷ്യ​ൻ, മൊ​ബൈ​ൽ ഫോ​ൺ ഹാ​ർ​ഡ്‌​വേ​ർ റി​പ്പ​യ​ർ ടെ​ക്‌​നീ​ഷ്യ​ൻ. 2. വി​പി​പി​എം​കെ​പി​എ​സ് ജി​വി​എ​ച്ച്എ​സ്എ​സ് തൃ​ക്ക​രി​പ്പൂ​ർ - പ്ലാ​ന്‍റ് ടി​ഷ്യൂ​ക​ൾ​ച്ച​ർ ടെ​ക്‌​നീ​ഷ്യ​ൻ, അ​സി​സ്റ്റ​ന്‍റ് റോ​ബോ​ട്ടി​ക് ടെ​ക്‌​നീ​ഷ്യ​ൻ. 3. ജി​വി​എ​ച്ച്എ​സ്എ​സ് ക​യ്യൂ​ർ - ഗ്രാ​ഫി​ക് ഡി​സൈ​ന​ർ, ഇ​ല​ക്ട്രീ​ഷ്യ​ൻ-​ഡൊ​മ​സ്റ്റി​ക് സൊ​ല്യൂ​ഷ​ൻ. 4. ജി​എ​ച്ച്എ​സ്എ​സ് ഉ​ദി​നൂ​ർ - ജി​എ​സ്ടി അ​സി​സ്റ്റ​ന്‍റ്, ആ​നി​മേ​റ്റ​ർ മീ​ഡി​യ ആ​ൻ​ഡ് എ​ന്റ​ർ​ടെ​യ്‌​ൻ​മെ​ന്റ്. 5. ജി​വി​എ​ച്ച്എ​സ്എ​സ് കാ​ഞ്ഞ​ങ്ങാ​ട് - ഫി​റ്റ്‌​ന​സ് ട്രെ​യി​ന​ർ, ജി​എ​സ്ടി അ​സി​സ്റ്റ​ന്‍റ്. 6. ജി​വി​എ​ച്ച്എ​സ്എ​സ് മ​ടി​ക്കൈ സെ​ക്ക​ൻ​ഡ്‌-​ഇ​ല​ക്ട്രി​ക്ക​ൽ വെ​ഹി​ക്കി​ൾ സ​ർ​വീ​സ് ടെ​ക്‌​നീ​ഷ്യ​ൻ, കോ​സ്‌​മെ​റ്റോ​ള​ജി​സ്റ്റ്. 7. ജി​ഡ​ബ​ല്യു​എ​ച്ച്എ​സ് പാ​ണ​ത്തൂ​ർ - സി​സി​ടി​വി ഇ​ൻ​റ്റ​ലേ​ഷ​ൻ ടെ​ക്‌​നീ​ഷ്യ​ൻ, സോ​ളാ​ർ ലെ​ഡ് ടെ​ക്‌​നീ​ഷ്യ​ൻ. 8. ജി​വി​എ​ച്ച്എ​സ്എ​സ് കോ​ട്ട​പ്പു​റം - ഇ​ന്‍റീ​രി​യ​ർ ലാ​ൻ​ഡ്‌​സ്‌​കേ​പ​ർ, ഇ​ല​ക്ട്രി​ക്ക​ൽ വെ​ഹി​ക്കി​ൾ സ​ർ​വീ​സ് ടെ​ക്നീ​ഷ്യ​ൻ. 9. ജി​വി​എ​ച്ച്എ​സ്എ​സ് ഫോ​ർ ഗേ​ൾ​സ് കാ​സ​ർ​ഗോ​ഡ് - കോ​സ്‌​മെ​റ്റോ​ള​ജി​സ്റ്റ്, ബേ​ക്കിം​ഗ് ടെ​ക്‌​നീ​ഷ​ൻ ഓ​പ്പ​റേ​റ്റീ​വ്. 10. ജി​വി​എ​ച്ച്എ​സ്എ​സ് മൊ​ഗ്രാ​ൽ - മൊ​ബൈ​ൽ ഫോ​ൺ ഹാ​ർ​ഡ്‌​വേ​ർ റി​പ്പ​യ​ർ, ആ​നി​മേ​റ്റ​ർ മീ​ഡി​യ ആ​ൻ​ഡ് എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ്. 11. ജി​വി​എ​ച്ച്എ​സ്എ​സ് മു​ള്ളേ​രി​യ - വെ​ബ് ഡ​വ​ല​പ്പ​ർ, ഗ്രാ​ഫി​ക് ഡി​സൈ​ന​ർ. 12. ജി​എ​ച്ച്എ​സ്എ​സ് മാ​ലോ​ത്ത് ക​സ​ബ - അ​സി​സ്റ്റ​ന്‍റ് റോ​ബോ​ട്ടി​ക് ടെ​ക്‌​നീ​ഷ്യ​ൻ, ജി​എ​സ്ടി അ​സി​സ്റ്റ​ന്‍റ്. 13. എം​പി​എ​സ് ജി​വി​എ​ച്ച്എ​സ്എ​സ് വെ​ള്ളി​ക്കോ​ത്ത് - മൊ​ബൈ​ൽ ഫോ​ൺ ഹാ​ർ​ഡ്‌​വേ​ർ റി​പ്പ​യ​ർ, ഇ​ല​ക്ട്രി​ക് വെ​ഹി​ക്കി​ൾ സ​ർ​വീ​സ് ടെ​ക്‌​നീ​ഷ്യ​ൻ.