കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക്
Friday, October 18, 2024 8:18 AM IST
കു​ന്നും​കൈ: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വി​ന് പ​രി​ക്ക്. വെ​സ്‌​റ്റ് എ​ളേ​രി ഓ​ട്ട​പ​ട​വി​ലെ പി. ​മൊ​യ്‌​തീ​ൻ​കു​ഞ്ഞി​ന്‍റെ മ​ക​ൻ ടി. ​അ​ൻ​സി​ലി​നാ​ണ് (25) പ​രി​ക്കേ​റ്റ​ത്.

ചൊ​വ്വാ​ഴ്‌​ച രാ​ത്രി എ​ട്ടോ​ടെ പെ​ര​ള​ത്താ​ണ് അ​ൻ​സി​ൽ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. പാ​ടി​ച്ചാ​ലി​ലെ ജോ​ലി​സ്‌​ഥ​ല​ത്തു നി​ന്നും മ​ട​ങ്ങി​വ​ര​വെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​ലി​നും കൈ​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​ൻ​സി​ലി​നെ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഈ ​പ്ര​ദേ​ശ​ത്ത് കാ​ട്ടു​പ​ന്നി​ക​ൾ പ​ക​ൽ​സ​മ​യ​ത്ത് പോ​ലും വി​ഹ​രി​ക്കു​ന്ന​ത് മൂ​ലം ജ​ന​ങ്ങ​ൾക്ക് ​പു​റ​ത്തി​റ​ങ്ങി ന​ട​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. ഒ​രാ​ഴ്ച മു​ൻ​പ് നാ​ട്ട​ക്ക​ല്ല് എ​എ​ൽ​പി സ്കൂ​ളി​ന് സ​മീ​പ​ത്ത് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യെ പ​ണി​യെ​ടുക്കു​ന്ന​തി​നി​ട​യി​ൽ പ​ന്നി​യു​ടെ കു​ത്തേ​റ്റ് ആ​ശു​പ്ര​തി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.


അ​ൻ​സി​ലി​ന് ആ​വി​ശ്യ​മാ​യ ചി​കി​ത്സാ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും പ്ര​ദേ​ശ​ത്തെ കാ​ട്ടു​പ​ന്നി, കു​ര​ങ്ങ്, മ​യി​ൽ ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണ​മെ​ന്നും ആ​വി​ശ്യ​പ്പെ​ട്ട് പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ അ​ഹ​മ്മ​ദ് മൗ​ക്കോ​ട് ഭീ​മ​ന​ടി​യി​ൽ എ​ത്തി​യ ക​ള​ക്‌​ട​ർ കെ. ​ഇ​മ്പ​ശേ​ഖ​റി​ന് നേ​രി​ട്ട് നി​വേ​ദ​നം ന​ൽ​കി.