തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ ചെ​യ്ത ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ​ക്ക് വേ​ത​നം ന​ൽ​ക​ണം: എകെപിഎ
Sunday, October 20, 2024 7:26 AM IST
രാ​ജ​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ൾ ചെ​യ്ത ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ​ക്കു​ള്ള വേ​ത​നം എ​ത്ര​യും പെ​ട്ടെ​ന്ന് ന​ൽ​ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ രാ​ജ​പു​രം മേ​ഖ​ലാ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. പൈ​നി​ക്ക​ര ജോ​യ്സ് ഹോം​സ്റ്റേ​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം രാ​ജ​പു​രം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് അ​നി​ൽ അ​പ്പൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഹ​രീ​ഷ് പാ​ല​ക്കു​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​നി​മ,സീ​രി​യ​ൽ,നാ​ട​ക രം​ഗ​ങ്ങ​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച മു​തി​ർ​ന്ന അം​ഗം ഉ​ണ്ണി ബാ​ന​ത്തെ അ​നു​മോ​ദി​ച്ചു.


സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പ്ര​ശാ​ന്ത് തൈ​ക്ക​ട​പ്പു​റം, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​സി. ഏ​ബ്ര​ഹാം, സെ​ക്ര​ട്ട​റി സു​ഗു​ണ​ൻ ഇ​രി​യ, പി.​ടി. സു​നി​ൽ​കു​മാ​ർ, ഷെ​രീ​ഫ് ഫ്രെ​യിം​ആ​ർ​ട്ട്, ര​മ്യ രാ​ജീ​വ​ൻ, സു​രേ​ഷ് കൂ​ക്ക​ൾ, സ​ണ്ണി മാ​ണി​ശേ​രി, വി​പി​ൻ ഫോ​ട്ടോ​പാ​ർ​ക്ക്, സി​ബി റോ​യ​ൽ, ബാ​ബു കൊ​ന്ന​ക്കാ​ട്, രാ​ജീ​വ​ൻ സ്നേ​ഹ, ബി​നു ഫോ​ട്ടോ​ഫാ​സ്റ്റ്, കെ.​ജെ. ബി​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സി​നു ബ​ന്ത​ടു​ക്ക - പ്ര​സി​ഡ​ന്‍റ്, വി​നാ​യ​ക പ്ര​സാ​ദ് - വൈ​സ് പ്ര​സി​ഡ​ന്‍റ്, റെ​നി ചെ​റി​യാ​ൻ - സെ​ക്ര​ട്ട​റി, ജ​സ്റ്റി​ൻ ഫ്ലാ​ഷ് - ജോ. ​സെ​ക്ര​ട്ട​റി, അ​നീ​ഷ് പ​രി​ണ​യ - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.