യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ര്‍​ദി​ച്ച കേ​സി​ല്‍ നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Thursday, October 17, 2024 2:47 AM IST
ബേ​ക്ക​ല്‍: ഗ​ള്‍​ഫി​ല്‍ നി​ന്നും കൊ​ടു​ത്ത​യ​ച്ച സ്വ​ര്‍​ണ സ്റ്റി​ക്ക് തി​രി​ച്ചു കി​ട്ടു​ന്ന​തി​ന് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സി​ല്‍ നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍. കാ​ഞ്ഞ​ങ്ങാ​ട് ചി​ത്താ​രി സ്വ​ദേ​ശി​ക​ളാ​യ എം. ​അ​ഷ്‌​റ​ഫ് (35), സി.​കെ. ഷ​ഹീ​ര്‍ (21), ഇ​ബ്രാ​ഹിം ഖ​ലീ​ല്‍ (30), പ​ട​ന്ന​യി​ലെ യാ​സ​ര്‍ (40) എ​ന്നി​വ​രാ​ണ് ബേ​ക്ക​ല്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പ​ള്ളി​ക്ക​ര പൂ​ച്ച​ക്കാ​ട് സ്വ​ദേ​ശി എ.​പി. അ​ബ്ദു​ള്‍ മ​ജീ​ദി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​മു​ണ്ട​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലി​സ് ന​ര​ഹ​ത്യാ ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തി​രു​ന്നു. പൂ​ച്ച​ക്കാ​ട്ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി കാ​റി​ല്‍ ബ​ല​മാ​യി പി​ടി​ച്ചു കൊ​ണ്ടു​പോ​യി പ​ട​ന്ന​യി​ല്‍ വ​ച്ച് ആ​ക്ര​മി​ച്ച​താ​യാ​ണ് പ​രാ​തി. 13നു ​രാ​വി​ലെ വീ​ട്ടി​ല്‍ നി​ന്നും കൊ​ണ്ട് പോ​യി 14നു ​വൈ​കു​ന്നേ​രം 5.30 വ​രെ റി​സോ​ര്‍​ട്ടി​ല്‍ വ​ച്ച് ഇ​രു​മ്പ്വ​ടി കൊ​ണ്ടും ഇ​ല​ക്‌ട്രിക് ബാ​റ്റ​ണ്‍ കൊ​ണ്ടും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.


മ​ജീ​ദി​ന്‍റെ ത​ല​യ്ക്കും ക​ണ്ണി​നും കൈ​ക്കും കാ​ലി​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ്ര​തി​ക​ള്‍ ഗ​ള്‍​ഫി​ല്‍ വ​ച്ച് ന​ല്‍​കി​യ സ്വ​ര്‍​ണം നാ​ട്ടി​ലെ​ത്തി​യ ശേ​ഷം തി​രി​ച്ച് ന​ല്‍​കി​യി​ല്ലെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് പ​റ​യു​ന്നു. സ്വ​ര്‍​ണ​മോ സ്വ​ത്തോ ന​ല്‍​ക​ണ​മെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് പ​റ​യു​ന്നു.