ഗോ​ത്ര​വാ​ഹി​നി​യു​ടെ വാ​ട​ക കു​ടി​ശി​ക​യ്ക്കാ​യി ക​ള​ക്‌​ട​റെ സന്ദർശിച്ച് ജീ​പ്പ് ഡ്രൈ​വ​ർ​മാ​ർ
Friday, October 18, 2024 8:18 AM IST
മാ​ലോം: ഗോ​ത്ര​വാ​ഹി​നി പ​ദ്ധ​തി പ്ര​കാ​രം ക​ഴി​ഞ്ഞ വ​ർ​ഷം വി​വി​ധ ഗോ​ത്ര​വ​ർ​ഗ​മേ​ഖ​ല​ക​ളി​ൽ നി​ന്ന് മാ​ലോ​ത്ത് ക​സ​ബ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലേ​ക്ക് കു​ട്ടി​ക​ളെ എ​ത്തി​ച്ച ജീ​പ്പ് ഡ്രൈ​വ​ർ​മാ​ർ വാ​ട​ക കു​ടി​ശി​ക കി​ട്ടാ​നാ​യി ജി​ല്ലാ ക​ള​ക്‌​ട​റു​ടെ അ​ദാ​ല​ത്തി​നെ​ത്തി.

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക്കാ​ല​ത്ത് കു​ട്ടി​ക​ളെ എ​ത്തി​ച്ച വ​ക​യി​ൽ ആ​കെ 1,12,410 രൂ​പ​യാ​ണ് 11 ഡ്രൈ​വ​ർ​മാ​ർ​ക്കാ​യി ല​ഭി​ക്കാ​നു​ള്ള​ത്.

ഒ​ന്ന​ര വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ജീ​പ്പ് വാ​ട​ക കി​ട്ടാ​തെ വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്ന് ഡ്രൈ​വ​ർ​മാ​ർ പ​റ​ഞ്ഞു. അ​ധി​കൃ​ത​ർ ത​ന്ന ഉ​റ​പ്പു​ക​ളെ​ല്ലാം പാ​ഴാ​യി. ഇ​നി മു​ട്ടാ​ൻ വാ​തി​ലു​ക​ളൊ​ന്നു​മി​ല്ലെ​ന്ന നി​ല​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മാ​ലോം വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ജി​ല്ലാ ക​ള​ക്‌​ട​ർ ന​ട​ത്തി​യ അ​ദാ​ല​ത്തി​നെ​ത്തി​യ​ത്. ക​ള​ക്‌​ട​റു​ടെ അ​നു​കൂ​ല നി​ല​പാ​ടി​ലാ​ണ് ഇ​നി ഇ​വ​രു​ടെ പ്ര​തീ​ക്ഷ.