റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള തു​ട​ങ്ങി; ചെ​റു​വ​ത്തൂ​രും കു​ട്ട​മ​ത്തും മു​ന്നി​ല്‍
Tuesday, October 22, 2024 3:45 AM IST
ഷൈബിൻ ജോസഫ്

നീ​ലേ​ശ്വ​രം: കെ​സി ത്രോ​സി​ന്‍റെ മി​ന്നും​പ്ര​ക​ട​ന​ത്തി​ന്‍റെ ക​രു​ത്തി​ല്‍ റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യു​ടെ ആ​ദ്യ​ദി​നം ചെ​റു​വ​ത്തൂ​ര്‍ ഉ​പ​ജി​ല്ല​യും കു​ട്ട​മ​ത്ത് ജി​എ​ച്ച്എ​സ്എ​സും മു​ന്നി​ല്‍. എ​ട്ടു സ്വ​ര്‍​ണ​വും ആ​റു വെ​ള്ളി​യും മൂ​ന്നു വെ​ങ്ക​ല​വും ഉ​ള്‍​പ്പെ​ടെ 61 പോ​യിന്‍റാണ് ചെ​റു​വ​ത്തൂ​ര്‍ നേ​ടി​യ​ത്. എ​ട്ടു സ്വ​ര്‍​ണ​വും മൂ​ന്നു വെ​ള്ളി​യും ര​ണ്ടു വെ​ങ്ക​ല​വും അ​ട​ക്കം 51 പോ​യ​ിന്‍റോ​ടെ ചി​റ്റാ​രി​ക്കാ​ല്‍ ഉ​പ​ജി​ല്ല തൊ​ട്ടു​പു​റ​കെ ര​ണ്ടാം​സ്ഥാ​ന​ത്തു​ണ്ട്.

നാ​ലു സ്വ​ര്‍​ണ​വും അ​ഞ്ചു വെ​ള്ളി​യും മൂ​ന്നു വെ​ങ്ക​ല​വും അ​ട​ക്കം 38 പോ​യ​ിന്‍റോ​ടെ ഹൊ​സ്ദു​ര്‍​ഗ് ആ​ണ് മൂ​ന്നാം​സ്ഥാ​ന​ത്തു​ള്ള​ത്. സ്‌​കൂ​ളു​ക​ളി​ല്‍ ഒ​ന്നാം​സ്ഥാ​ന​ത്തു​ള്ള കു​ട്ട​മ​ത്തി​ന് അ​ഞ്ച് സ്വ​ര്‍​ണ​വും ഒ​ന്നു​വീ​തം വെ​ള്ളി​യും വെ​ങ്ക​ല​വും അ​ട​ക്കം 29 പോ​യ​ിന്‍റാ​ണു​ള്ള​ത്. കെ​സി ത്രോ​സി​ലെ കു​ട്ടി​ക​ളാ​ണ് കു​ട്ട​മ​ത്തി​ന്‍റെ മു​ഴു​വ​ന്‍ മെ​ഡ​ലു​ക​ളും നേ​ടി​യെ​ടു​ത്ത​ത്. പാ​ലാ​വ​യ​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ്എ​സും കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍​ഗ എ​ച്ച്എ​സ്എ​സു​മാ​ണ് ര​ണ്ടാം​സ്ഥാ​ന​ത്തു​ള്ള​ത്. മൂ​ന്നു സ്വ​ര്‍​ണ​വും ഒ​രു വെ​ള്ളി​യും അ​ട​ക്കം 18 പോ​യ​ിന്‍റാ​ണ് ഇ​രു​വ​രു​ടെ​യും സ​മ്പാ​ദ്യം. മൂ​ന്നു വെ​ള്ളി മെ​ഡ​ലു​ക​ള്‍ നേ​ടി ഒ​മ്പ​ത് പോ​യ​ിന്‍റ് ക​ര​സ്ഥ​മാ​ക്കി​യ രാ​ജ​പു​രം ഹോ​ളി​ഫാ​മി​ലി എ​ച്ച്എ​സ്എ​സാ​ണ് മൂ​ന്നാം​സ്ഥാ​ന​ത്ത്. ഒ​രു സ്വ​ര്‍​ണ​വും ഒ​രു വെ​ള്ളി​യും നേ​ടി​യ മാ​ലോ​ത്ത് ക​സ​ബ ജി​എ​ച്ച്എ​സ്എ​സ് നാ​ലാം​സ്ഥാ​ന​ത്തു​ണ്ട്.

ചാ​യ്യോ​ത്ത് ജി​എ​ച്ച്എ​സ്എ​സി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ല്‍ നീ​ലേ​ശ്വ​രം ഇ​എം​എ​സ് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ആ​രം​ഭി​ച്ച കാ​യി​ക​മേ​ള ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡി.​ശി​ല്പ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് പാ​ദൂ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ടി.​വി.​ശാ​ന്ത, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ എ​സ്.​എ​ന്‍.​സ​രി​ത, പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍


കെ.​ബി.​അ​ജി​ത്കു​മാ​ര്‍, വാ​ര്‍​ഡ് മെം​ബ​ര്‍ പി.​ധ​ന്യ, സം​ഘാ​ട​ക​സ​മി​തി വൈ​സ് ചെ​യ​ര്‍​മാ​ന്‍ സി.​ബി​ജു, പി​ടി​എ വൈ​സ്പ്ര​സി​ഡ​ന്‍റ് പി.​മ​നോ​ഹ​ര​ന്‍, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ എം.​പി.​പ്ര​സ​ന്ന​കു​മാ​ര്‍, കാ​ഞ്ഞ​ങ്ങാ​ട് ഡി​ഇ​ഒ കെ.​അ​ര​വി​ന്ദ, പ്രി​ന്‍​സി​പ്പ​ല്‍ ടി.​വി.​സ​ച്ചി​ന്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ടി.​വി.​മ​ധു​സൂ​ദ​ന​ന്‍ സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​ദീ​പേ​ഷ് കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​വ​ര്‍​ഷ​ത്തെ ആ​തി​ഥേ​യ​രാ​യ ക​ക്കാ​ട്ട് ജി​എ​ച്ച്എ​സ്എ​സി​ല്‍ നി​ന്നും ഏ​റ്റു​വാ​ങ്ങി​യ ദീ​പ​ശി​ഖ ചാ​യ്യോ​ത്ത് ജി​എ​ച്ച്എ​സ്എ​സി​ല്‍ ഏ​ഷ്യ​ന്‍ യൂ​ത്ത് അ​ത്‌​ല​റ്റി​ക്‌​സ് മെ​ഡ​ല്‍ ജേ​താ​വ് കെ.​സി.​സ​ര്‍​വാ​ന്‍ തി​രി​കൊ​ളു​ത്തി. ചാ​യ്യോ​ത്ത് നി​ന്നും പ്ര​യാ​ണ​മാ​രം​ഭി​ച്ച ദീ​പ​ശി​ഖ നീ​ലേ​ശ്വ​രം ടൗ​ണ്‍ വ​ലം​വെ​ച്ച് ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി​ച്ചു. സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ലെ ഇ​ര​ട്ട സ്വ​ര്‍​ണ​മെ​ഡ​ല്‍ ജേ​താ​വ് ഹെ​നി​ന്‍ എ​ലി​സ​ബ​ത്ത് ദീ​പ​ശി​ഖ പ​ക​ര്‍​ന്നു. മേ​ള നാ​ളെ സ​മാ​പി​ക്കും.