ദേ​ശീ​യ സെ​പ​ക്‌​താ​ക്രോ മ​ത്സ​ര​ങ്ങ​ൾ​ക്ക് തൃ​ക്ക​രി​പ്പൂ​ർ ഒ​രു​ങ്ങു​ന്നു
Monday, October 21, 2024 3:18 AM IST
തൃ​ക്ക​രി​പ്പൂ​ർ: സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ദേ​ശീ​യ സ​ബ് ജൂ​ണി​യ​ർ സെ​പ​ക്‌​താ​ക്രോ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് തൃ​ക്ക​രി​പ്പൂ​ർ വേ​ദി​യാ​കു​ന്നു. ഡി​സം​ബ​ർ 22 മു​ത​ൽ 26 വ​രെ​യാ​ണ് ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പ് ന​ട​ക്കു​ക. ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എം. ​മ​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​പ​ക്‌​താ​ക്രോ ദേ​ശീ​യ കോം​പ​റ്റീ​ഷ​ൻ ഡ​യ​റ​ക്ട​ർ എ​സ്. ശ്യാം​പ്ര​സാ​ദ്, സം​സ്ഥാ​ന സെ​പ​ക്‌​താ​ക്രോ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​കെ. അ​യൂ​ബ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. ബാ​ബു, ട്ര​ഷ​റ​ർ കെ. ​ര​തീ​ഷ്കു​മാ​ർ, എ​സ്. പ്രേം​കൃ​ഷ്ണ​ൻ, റ​ഫ​റീ​സ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കെ. ​മ​ധു​സൂ​ദ​ന​ൻ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


301 അം​ഗ സം​ഘാ​ട​ക സ​മി​തി​യും 16 സ​ബ് ക​മ്മി​റ്റി​ക​ളും രൂ​പീ​ക​രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: വി.​കെ. ബാ​വ-​ചെ​യ​ർ​മാ​ൻ, സി. ​സു​നി​ൽ​കു​മാ​ർ, വി.​പി.​യു. മു​ഹ​മ്മ​ദ്, എം.​ടി.​പി.​ബ​ഷീ​ർ-​വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ​മാ​ർ, വി.​പി.​പി. മു​സ്ത​ഫ-​ജ​ന​റ​ൽ ക​ൺ​വീ​ന​ർ, കെ.​വി. ബാ​ബു-​ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി, കെ. ​ര​തീ​ഷ് കു​മാ​ർ-​ട്ര​ഷ​റ​ർ.