പി​ങ്ക​ത്തോ​ൺ മെ​ഗാ​റാ​ലി ന​ട​ത്തി
Monday, October 21, 2024 3:18 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 12 ല​യ​ൺ​സ് ക്ല​ബു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ ആ​സ്റ്റ​ർ മിം​സ് ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് കാ​ഞ്ഞ​ങ്ങാ​ട് ട്രാ​ഫി​ക് സ​ർ​ക്കി​ൾ മു​ത​ൽ ബി​ഗ് മാ​ൾ വ​രെ പി​ങ്ക​ത്തോ​ൺ മെ​ഗാ​റാ​ലി ന​ട​ത്തി.

രോ​ഗ​ത്തെ പേ​ടി​ക്കാ​തെ കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സ ന​ട​ത്തി​യാ​ൽ സ്‌​ത​നാ​ർ​ബു​ദം മാ​റ്റാ​ൻ ക​ഴി​യു​മെ​ന്ന സ​ന്ദേ​ശ​മാ​ണ് റാ​ലി​യി​ൽ ഉ​യ​ർ​ത്തി​യ​ത്. പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​വി. സു​ജാ​ത​യും റാ​ലി​യി​ൽ പ​ങ്കാ​ളി​യാ​യി. പ​രി​പാ​ടി​യു​ടെ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ശ​ശി​രേ​ഖ അ​ധ്യ​ക്ഷ​യാ​യി.

പി. ​സി​സു​രേ​ന്ദ്ര​ൻ നാ​യ​ർ, സു​കു​മാ​ര​ൻ പൂ​ച്ച​ക്കാ​ട്, പ്ര​ദീ​പ്‌ കീ​നേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. റാ​ലി​യി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ന​ട​ന്ന സ്ക്രീ​നിം​ഗി​ൽ നൂ​റി​ല​ധി​കം പേ​ർ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​യി.

കാ​സ​ർ​ഗോ​ഡ്: ല​യ​ൺ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കാ​സ​ർ​ഗോ​ഡ് ന​ഗ​ര​ത്തി​ൽ ന​ട​ത്തി​യ പി​ങ്ക​ത്തോ​ൺ റാ​ലി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡി. ​ശി​ല്പ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. സി​റ്റി ട​വ​റി​ന് മു​ന്നി​ൽ നി​ന്നാ​രം​ഭി​ച്ച റാ​ലി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് വ​ഴി വി​ൻ​ട​ച്ച് അ​ശു​പ​ത്രി​യി​ലെ​ത്തി സ​മാ​പി​ച്ചു.


റാ​ലി ക​വ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ. വി. ​ഗോ​പി​നാ​ഥ​ൻ, കെ. ​സു​കു​മാ​ൻ നാ​യ​ർ, പി.​വി. മ​ധു​സൂ​ദ​ന​ൻ, അ​ഡ്വ. വി​നോ​ദ് കു​മാ​ർ, മ​ഞ്ജു​നാ​ഥ് കാ​മ​ത്ത്, എം.​എ. നാ​സ​ർ, രാ​ജേ​ന്ദ്ര കു​ണ്ടാ​ർ, ഫാ​റൂ​ഖ് ക​സ്മി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. തു​ട​ർ​ന്ന് ക​ണ്ണൂ​ർ മിം​സ് ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള വ​നി​ത മെ​ഡി​ക്ക​ൽ ടീം ​വി​ൻ​ട​ച്ചു​മാ​യി സ​ഹ​ക​രി​ച്ച് സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ പ​രി​ശോ​ധ​ന ന​ട​ത്തി.

മാ​ലോം: വെ​ള്ള​രി​ക്കു​ണ്ട് ല​യ​ൺ​സ് ക്ല​ബ്, ക​ണ്ണൂ​ർ ആ​സ്‌​റ്റ​ർ മിം​സ് ഹോ​സ്പി​റ്റ​ൽ, ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് കു​ടു​ബ​ശ്രീ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മാ​ലോം, കൊ​ന്ന​ക്കാ​ട് യൂ​ണി​റ്റ് വ​നി​താ വിം​ഗ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സ്ത്രീ​ക​ൾ​ക്കാ​യി സൗ​ജ​ന്യ കാ​ൻ​സ​ർ രോ​ഗ​നി​ർ​ണ​യ ക്യാ​മ്പും സ​ന്ദേ​ശ റാ​ലി​യും ന​ട​ത്തി.

മാ​ലോം സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ടോ​മി​ച്ച​ൻ കാ​ഞ്ഞി​ര​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗം മോ​ൻ​സി ജോ​യി, മ​ധു കൊ​ടി​യ​ൻ​കു​ണ്ട്, സ​രി​ത മ​ധു, മോ​ൻ​സി കൈ​പ്പ​ട​ക്കു​ന്നേ​ൽ, ഷാ​ന്‍റി ഇ​മ്മാ​നു​വേ​ൽ, ജി​ജി ആ​ന്‍റ​ണി, ജ​സീ​ല, സാ​ബു കോ​നാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.