പാ​ലാ​വ​യ​ലി​ൽ ചെ​റു​ധാ​ന്യ​ങ്ങ​ളു​ടെ പ്രോ​സ​സിം​ഗ് യൂ​ണി​റ്റ് തു​റ​ന്നു
Monday, October 21, 2024 3:18 AM IST
പാ​ലാ​വ​യ​ൽ: മാ​ക്സ് മി​ല്ലോ എ​ന്ന പേ​രി​ൽ പാ​ലാ​വ​യ​ൽ ഏ​ണി​ച്ചാ​ലി​ൽ ചെ​റു​ധാ​ന്യ​ങ്ങ​ളു​ടെ (മി​ല്ലെ​റ്റ്) പ്രോ​സ​സിം​ഗ് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ശ​രീ​ര​ത്തി​ന്‍റെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നും പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നും സ​ഹാ​യ​ക​മാ​യ ചെ​റു​ധാ​ന്യ​ങ്ങ​ളു​ടെ ല​ഭ്യ​ത​യും ഉ​പ​യോ​ഗ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. പു​ളി​ങ്ങോം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ പാ​ണ്ട്യ​ന്മാ​ക്ക​ൽ ആ​ശീ​ർ​വാ​ദം നി​ർ​വ​ഹി​ച്ചു.


ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷി ഓ​ഫീ​സ​ർ എ​സ്. ഉ​മ ആ​ദ്യ വി​ല്പ​ന ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് അം​ഗം വി.​ബി. ബാ​ല​ച​ന്ദ്ര​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പു​ളി​ങ്ങോം-​പാ​ലാ​വ​യ​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ളി കാ​ണ്ടാ​വ​നം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.