ഭീ​മ​ന​ടി-​ചി​റ്റാ​രി​ക്കാ​ൽ റോ​ഡ് തോ​ടാ​യി
Thursday, October 17, 2024 2:47 AM IST
ഭീ​മ​ന​ടി: മ​ല​യോ​ര​ത്ത് ക​ന​ത്ത​മ​ഴ​യി​ൽ റോ​ഡു​ക​ൾ വെ​ള്ള​ത്തി​ലാ​യി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു​ശേ​ഷം പെ​യ്ത മ​ഴ​യി​ൽ കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഭീ​മ​ന​ടി-​ചി​റ്റാ​രി​ക്കാ​ൽ റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഓ​ടി​യി​ല്ലാ​ത്ത​തി​നാ​ൽ വെ​ള്ളം റോ​ഡി​ലൂ​ടെ​യാ​ണ് ക​യ​റി​യൊ​ഴു​കി​യ​ത്.

കി​ലോ​മീ​റ്റ​റി​ന് ര​ണ്ടു കോ​ടി​യി​ല​ധി​കം മു​ട​ക്കി കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ക്കു​ന്ന റോ​ഡി​ന് ഓ​ട നി​ർ​മി​ക്കാ​ത്ത​ത് തി​രി​ച്ച​ടി​യാ​യി. കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ക്കു​ന്ന റോ​ഡി​ന് ഓ​ട നി​ർ​മി​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ടു മ​ഴ​ക്കാ​ലം ക​ഴി​യു​മ്പോ​ൾ ത​ക​രു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല. ചെ​ളി​യും മ​ണ്ണും ക​ല്ലു​ക​ളും റോ​ഡി​ൽ ഒ​ഴു​കി​യെ​ത്തി​യ​ത് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ട ഭീ​ഷ​ണി​യാ​യി.