വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രി​സ്ഥി​തി​സം​ര​ക്ഷ​ണ ബോ​ധ​മു​ള്ള​വ​രാ​ക​ണം: സ്പീ​ക്ക​ര്‍
Tuesday, October 22, 2024 3:46 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വി​ദ്യാ​ര്‍​ഥി​ക​ളെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം പ​ഠി​പ്പി​ക്ക​ണ​മെ​ന്ന് നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​ര്‍. കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത് ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും ആ​ഗോ​ള​താ​പ​ന​വും അ​തി​ന​നു​സ​രി​ച്ച് മാ​റു​ന്ന ജീ​വി​ത​ച​ര്യ​യും പു​തി​യ ത​ല​മു​റ​യെ പ​ഠി​പ്പി​ക്ക​ണം. മാ​ലി​ന്യം നി​റ​ഞ്ഞ ന​ഗ​ര​ഭാ​ഗ​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ത്ത് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വൃ​ത്തി​യാ​ക്കി പൂ​ന്തോ​ട്ട​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന പ്ര​വ​ര്‍​ത്ത​നം ഏ​റ്റെ​ടു​ത്ത് ന​ട​ത്ത​ണ​മെ​ന്ന് ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​യോ​ട് സ്പീ​ക്ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​രു​ക്കി​കൊ​ടു​ക്ക​ണം. സ​ഭാ​ക​മ്പ​മി​ല്ലാ​തെ മി​ക​ച്ച ആ​ത്മ​വി​ശ്വാ​സ​വും ഇ​ച്ഛാ​ശ​ക്തി​യു​മു​ള്ള പു​തു​ത​ല​മു​റ​യി​ലെ കു​ട്ടി​ക​ള്‍​ക്ക് മി​ക​ച്ച ല​ക്ഷ്യ​ബോ​ധ​വു​മു​ണ്ട്. അ​വ​ര്‍​ക്ക് താ​ത്പ​ര്യ​മു​ള്ള ഇ​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​നു​ള്ള വ​ഴി​യൊ​രു​ക്കു​ക​യാ​ണ് ര​ക്ഷി​താ​ക്ക​ള്‍ ചെ​യ്യേ​ണ്ട​ത്. കു​ട്ടി​ക​ളു​ടെ സ്വ​ഭാ​വം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന ര​ണ്ടാം ര​ക്ഷി​താ​ക്ക​ളാ​ണ് അ​ധ്യാ​പ​ക​രെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു.

ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​വി. സു​ജാ​ത, വൈ​സ്‌ ചെ​യ​ര്‍​മാ​ന്‍ ബി​ല്‍​ടെ​ക് അ​ബ്ദു​ള്ള, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ. ​ല​ത, കെ. ​പ്ര​ഭാ​വ​തി, കെ. ​അ​നീ​ഷ​ന്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ വി.​വി. ര​മേ​ശ​ന്‍, അ​ബ്ദു​ൾ റ​ഹി​മാ​ന്‍, വി​ദ്യാ​കി​ര​ണം ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം. ​സു​നി​ല്‍ കു​മാ​ര്‍, ഹൊ​സ്ദു​ര്‍​ഗ് ബി​പി​സി കെ.​വി. രാ​ജേ​ഷ്, കെ.​പി. ബാ​ല​കൃ​ഷ്ണ​ന്‍, കെ.​കെ. വ​ത്സ​ല​ന്‍, ഗം​ഗാ​ധ​ര​ന്‍ കൊ​വ്വ​ല്‍, ടി.​വി. ന​ന്ദ​കു​മാ​ര്‍, പ്ര​മോ​ദ് ക​രു​വ​ളം, സ​ണ്ണി അ​ര​മ​ന, ഉ​ദി​നൂ​ര്‍ സു​കു​മാ​ര​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ കെ. ​ഹേ​മ​മാ​ലി​നി, മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​എ. അ​ബ്ദു​ൾ ബ​ഷീ​ര്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​വി. സു​ധീ​ഷ്, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ അ​ബ്ദു​ൾ ന​സീ​ര്‍, മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എം. ര​ച​ന, സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി കെ.​പി. ര​ഞ്ജി​ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം, വി​ദ്യാ​കി​ര​ണം എ​ന്നീ പ​ദ്ധ​തി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി മൂ​ന്നു​കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ച്ച​ത്.