സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി പാ​ച​ക​മ​ത്സ​രം ന​ട​ത്തി
Monday, October 21, 2024 3:18 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി മി​ക​വു​റ്റ​താ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ളു​ക​ളി​ലെ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി പാ​ച​ക​മ​ത്സ​രം ന​ട​ത്തി. ഹൊ​സ്ദു​ർ​ഗ് ഉ​പ​ജി​ല്ലാ​ത​ല പാ​ച​ക​മ​ത്സ​രം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​വി. സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹെ​ഡ്മാ​സ്റ്റേ​ഴ​സ് ഫോ​റം ക​ൺ​വീ​ന​ർ രാ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൂ​ൺ മീ​ൽ ഓ​ഫീ​സ​ർ ടി. ​സ​തീ​ഷ് ബാ​ബു, ശ്രീ​ക​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ഹൊ​സ്ദു​ർ​ഗ് ഗ​വ. എ​ച്ച്എ​സ്എ​സി​ലെ എ​ച്ച്.​എം. ശോ​ഭ ഒ​ന്നാം​സ്ഥാ​ന​വും യു​ബി​എം​സി എ​എ​ൽ​പി സ്കൂ​ളി​ലെ സി. ​സീ​മ ര​ണ്ടാം​സ്ഥാ​ന​വും മ​ര​ക്കാ​പ്പ് ക​ട​പ്പു​റം ഗ​വ. ഫി​ഷ​റീ​സ് സ്കൂ​ളി​ലെ എം. ​ഗീ​ത മൂ​ന്നാം​സ്ഥാ​ന​വും നേ​ടി.