പ​യ്യ​ന്നൂ​ർ കോ​ള​ജ് ഹൈ​ടെ​ക് സെ​മി​നാ​ർ ഹാ​ൾ ഉ​ദ്ഘാ​ട​നം നാ​ളെ
Sunday, October 20, 2024 7:26 AM IST
പ​യ്യ​ന്നൂ​ർ: അ​റു​പ​താം വ​ർ​ഷ​ത്തി​ലേ​ക്കു ക​ട​ക്കു​ന്ന പ​യ്യ​ന്നൂ​ർ കോ​ള​ജി​ന് ജ​ന​റ​ൽ അ​ലൂ​മ്നി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ചു ന​ൽ​കി​യ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ ഹൈ​ടെ​ക് സെ​മി​നാ​ർ ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10.30ന് ​കോ​ള​ജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി​യും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ ജോ​ൺ ബ്രി​ട്ടാ​സ് നി​ർ​വ​ഹി​ക്കും.

65 ല​ക്ഷം രൂ​പ ചെ​ല​വി​ലു​ള്ള സെ​മി​നാ​ർ ഹാ​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ 25 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ഇ​ല​ക്‌ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ളും ഫ​ർ​ണി​ച്ച​റു​ക​ളും ജോ​ൺ ബ്രി​ട്ടാ​സ് എം​പി​യു​ടെ പ്ര​ദേ​ശി​ക വി​ക​സ​ന പ​ദ്ധ​തി​യി​ൽപ്പെ​ടു​ത്തി​യാ​ണ് ഒ​രു​ക്കി​യ​ത്. ജ​ന​റ​ൽ അ​ലൂ​മ്നി അ​സോ​സി​യേ​ഷ​ൻ കോ​ള​ജ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും വി​വി​ധ അ​ലൂ​മ്നി ഗ്രൂ​പ്പു​ക​ളു​ടെ​യും സ്റ്റാ​ഫ് അം​ഗ​ങ്ങ​ളു​ടെ​യും പി​ടി​എ​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് 200 ഇ​രി​പ്പി​ട​ങ്ങ​ളു​ള്ള ശീ​തീ​ക​രി​ച്ച സെ​മി​നാ​ർ ഹാ​ൾ നി​ർ​മി​ച്ച​ത്.


നാ​കി​ന്‍റെ എ​പ്ല​സ് അ​ക്ര​ഡി​റ്റേ​ഷ​ൻ നേ​ടി​യ കോ​ള​ജി​നു​ള്ള അ​ലൂ​മ്നി അ​സോ​സി​യേ​ഷ​ന്‍റെ ഉ​പ​ഹാ​രം ജോ​ൺ ബ്രി​ട്ടാ​സ് എം​പി സ​മ​ർ​പ്പി​ക്കും. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​വി. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം. ​വി​ജി​ൻ എം​എ​ൽ​എ, ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ടി.​വി. രാ​ജേ​ഷ്, ശ​ശി വ​ട്ട​ക്കൊ​വ്വ​ൽ, കെ.​പി. ശ്രീ​ധ​ര​ൻ, ഡോ. ​വി.​എം. സ​ന്തോ​ഷ്, കെ.​കെ. സു​രേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.