ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല നോ​ര്‍​ത്ത് സോ​ണ്‍ ക​ലോ​ത്സ​വ​ം: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് മു​ന്നി​ല്‍
Friday, October 18, 2024 8:18 AM IST
പെ​രി​യ: ആ​യം​പാ​റ സി-​മെ​റ്റ് ന​ഴ്‌​സിം​ഗ് കോ​ള​ജി​ല്‍ ന​ട​ക്കു​ന്ന കേ​ര​ള ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല നോ​ര്‍​ത്ത് സോ​ണ്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ ആ​ദ്യ​ദി​നം 24 പോ​യ​ന്‍റു​മാ​യി കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് മു​ന്നി​ല്‍.

ക​ണ്ണൂ​ര്‍ ഗ​വ. ആ​യു​ര്‍​വേ​ദ കോ​ള​ജ് (17) ര​ണ്ടും വ​യ​നാ​ട് ഡോ. ​മൂ​പ്പ​ന്‍​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് (12) മൂ​ന്നും സ്ഥാ​ന​ത്തു​ണ്ട്. സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ക​വി​യ​ത്രി സി.​പി. ശു​ഭ നി​ര്‍​വ​ഹി​ച്ചു.

യൂ​ണി​വേ​ഴ്‌​സി​റ്റി യൂ​ണി​യ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബി. ​ക​നി​ഷ്‌​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. ജ​യിം​സ് ചാ​ക്കോ, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ സ്മി​ത​റാ​ണി, കോ​ള​ജ് സൂ​പ്ര​ണ്ട് സ​ലീം, യൂ​ണി​വേ​ഴ്‌​സി​റ്റി യൂ​ണി​യ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് മെം​ബ​ര്‍ ആ​ലി​യ ഹ​ന്ന പ​രീ​ദ്, സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ര്‍ കെ. ​പ്ര​ണ​വ്, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ഋ​ഷി​ത സി. ​പ​വി​ത്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പി. ​ശ്രീ​തു​ല്‍ സ്വാ​ഗ​ത​വും ടി. ​മാ​യ ശ്രീ​നി​വാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.