സ​ഹോ​ദ​യ ജി​ല്ലാ ക​ലോ​ത്സ​വത്തിന് ക്രൈസ്റ്റ് സ്കൂളിൽ തുടക്കം
Friday, October 18, 2024 8:18 AM IST
കാ​ഞ്ഞ​ങ്ങാ​ട്:​ കാ​സ​ര്‍​ഗോ​ഡ് സ​ഹോ​ദ​യ സ്‌​കൂ​ള്‍ കോം​പ്ല​ക്സ് ജി​ല്ലാ ക​ലോ​ത്സ​വം കാ​ഞ്ഞ​ങ്ങാ​ട് ക്രൈ​സ്റ്റ് സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​സ​ര്‍​ഗോ​ഡ് സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റും ക്രൈ​സ്റ്റ് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ലു​മാ​യ ഫാ. ​ജോ​ര്‍​ജ് പു​ഞ്ചാ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ് തെ​ങ്ങ​ട​യി​ല്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ കെ. ​ല​ത, പി​ടി​എ പ്ര​സി​ഡ​ന്‍റ് രേ​ഖ വി​നു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​ഹോ​ദ​യ സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ‍ ആ​ന്‍റ​ണി സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ സി​സ്റ്റ​ര്‍ ടെ​സി​ന്‍ ജോ​ര്‍​ജ് ന​ന്ദി​യും പ​റ​ഞ്ഞു.


ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ല്‍ ജി​ല്ല​യി​ലെ 21 സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി 1200 ഓ​ളം ക​ലാ​പ്ര​തി​ഭ​ക​ള്‍ പ​ങ്കെ​ടു​ക്കും.