കെ​എ​സ്എ​സ്പി​എ മണ്ഡലം സ​മ്മേ​ള​നം നടത്തി
Sunday, October 20, 2024 7:26 AM IST
ചെ​റു​വ​ത്തൂ​ർ: പ​തി​റ്റാ​ണ്ടു​ക​ൾ നാ​ടി​നു​വേ​ണ്ടി സേ​വ​നം ചെ​യ്ത സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​ർ​ക്ക് നി​ല​വി​ലു​ള്ള പെ​ൻ​ഷ​ൻ പോ​ലും ഇ​ല്ലാ​താ​ക്കാ​നു​ള്ള ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നീ​ക്ക​ത്തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​നി​റ​ങ്ങു​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​എ​സ്എ​സ്പി​എ) മ​ണ്ഡ​ലം സ​മ്മേ​ള​നം. ഫാ​ർ​മേ​ഴ്സ് ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​സി. സു​രേ​ന്ദ്ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​കെ. കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ലേ​രി പ​ത്മ​നാ​ഭ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​ഘ​ട​ന​യി​ലേ​ക്ക് പു​തു​താ​യി എ​ത്തി​യ​വ​രെ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി. ​ദാ​മോ​ദ​ര​ൻ ന​മ്പ്യാ​ർ സ്വീ​ക​രി​ച്ചു.


വി. ​കൃ​ഷ്ണ​ൻ, കെ. ​ബാ​ല​കൃ​ഷ്ണ​ൻ, കെ. ​ദേ​വേ​ന്ദ്ര​ൻ, പി. ​മോ​ഹ​ന​ൻ, വി. ​വേ​ണു​ഗോ​പാ​ല​ൻ, കെ.​വി. ബാ​ല​ച​ന്ദ്ര​ൻ ഗു​രു​ക്ക​ൾ, ഇ. ​മോ​ഹ​ന​ൻ, ഒ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി. ​ഗോ​വി​ന്ദ​ൻ, കെ. ​ആ​ശാ​ല​ത, പി.​കെ. ഭാ​സ്ക​ര​ൻ, പി.​വി. ഗം​ഗാ​ധ​ര​ൻ, എം. ​ദാ​മോ​ദ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: കെ.​കെ. കു​മാ​ര​ൻ - പ്ര​സി​ഡ​ന്‍റ്, പി.​കെ. ഭാ​സ്ക​ര​ൻ, ടി.​ആ​ർ. ഗീ​ത - വൈ​സ് പ്ര​സി., കെ. ​ബാ​ബു - സെ​ക്ര​ട്ട​റി, എം. ​ദാ​മോ​ദ​ര​ൻ, വി. ​വേ​ണു​ഗോ​പാ​ല​ൻ -ജോ. ​സെ​ക്ര., കെ. ​ദേ​വേ​ന്ദ്ര​ൻ - ട്ര​ഷ​റ​ർ.