ഹ​ര്‍​ഡി​ല്‍​സി​ല്‍ ര​ണ്ടു റി​ക്കാ​ര്‍​ഡ്
Tuesday, October 22, 2024 3:45 AM IST
നീ​ലേ​ശ്വ​രം: കാ​യി​ക​മേ​ള​യു​ടെ ആ​ദ്യ​ദി​നം ര​ണ്ടു​പേ​ര്‍​ക്ക് മീ​റ്റ് റി​ക്കാ​ര്‍​ഡ്. ജൂ​ണി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ 110 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സി​ല്‍ 18.65 സെ​ക്ക​ന്‍​ഡി​ല്‍ ഓ​ടി​യെ​ത്തി എ.​പി.​ഷ​ഹ​ബാ​സ് സാ​ദി​ഖ് റി​ക്കാ​ര്‍​ഡോ​ടെ സ്വ​ര്‍​ണം നേ​ടി. 18.90 എ​ന്ന റി​ക്കാ​ര്‍​ഡാ​ണ് ഷ​ഹ​ബാ​സ് പ​ഴ​ങ്ക​ഥ​യാ​ക്കി​യ​ത്. തൃ​ക്ക​രി​പ്പൂ​ര്‍ വി​പി​പി​എം​കെ​പി​എ​സ് ജി​എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് വ​ണ്‍ കൊ​മേ​ഴ്‌​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്. 400 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സ്, റി​ലേ മ​ത്സ​ര​ങ്ങ​ളി​ലും ഷ​ഹ​ബാ​സ് പ​ങ്കെ​ടു​ക്കും. ഫു​ട്‌​ബോ​ള്‍ താ​ര​മാ​യ ഷ​ഹ​ബാ​സ് സം​സ്ഥാ​ന സ്‌​കൂ​ള്‍ ടീ​മി​ലും ഇ​ടം​നേ​ടി​യി​ട്ടു​ണ്ട്. ന​വം​ബ​ര്‍ 30 മു​ത​ല്‍ ജ​മ്മു​വി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ അ​ണ്ട​ര്‍-17 ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്റി​ല്‍ കേ​ര​ള​ത്തി​നാ​യി ഷ​ഹ​ബാ​സ് ബൂ​ട്ട​ണി​യും. തൃ​ക്ക​രി​പ്പൂ​ര്‍ വെ​ള്ളാ​പ്പി​ലെ ജാ​ഫ​ര്‍ സാ​ദി​ഖ്-​എ.​പി.​ഷ​ബീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.


ജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സി​ല്‍ വി.​വി.​അ​നൗ​ഷ്‌​ക 19.34 സെ​ക്ക​ന്‍​ഡ് കൊ​ണ്ട് ഓ​ടി​യെ​ത്തി റി​ക്കാ​ര്‍​ഡോ​ടെ സ്വ​ര്‍​ണ​മ​ണി​ഞ്ഞു. 400 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ലും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. റ​സ്ലിം​ഗ് താ​രം കൂ​ടി​യാ​യ അ​നൗ​ഷ്‌​ക കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍​ഗ എ​ച്ച്എ​സ്എ​സി​ലെ ഒ​മ്പ​താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യും പ​ട​ന്ന​ക്കാ​ട്ടെ പ്ര​മോ​ദ്-​പ്ര​ജി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.