മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​ത്തി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ
Monday, October 21, 2024 3:18 AM IST
കാ​സ​ർ​ഗോ​ഡ്: മ​നു​ഷ്യ​രും വ​ന്യ​ജീ​വി​ക​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യാ​ണ് ന​ൽ​കി​വ​രു​ന്ന​തെ​ന്നും മ​ല​യോ​ര​മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രെ ചേ​ർ​ത്തു​പി​ടി​ച്ചാ​ണ് വ​നം​വ​കു​പ്പും സ​ർ​ക്കാ​രും പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. ന​ബാ​ര്‍​ഡ് പ​ദ്ധ​തി​യി​ല്‍ 1.23 കോ​ടി രൂ​പ ചെ​ല​വി​ൽ കാ​സ​ര്‍​ഗോ​ഡ് വ​ന​ശ്രീ കോം​പ്ല​ക്സി​ൽ നി​ര്‍​മി​ച്ച ഫ്ല​യിം​ഗ് സ​ക്വാ​ഡ് റേഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ് സ​മു​ച്ച​യം ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​നു​ഷ്യ​രും വ​ന്യ​ജീ​വി​ക​ളു​മാ​യു​ള്ള സം​ഘ​ർ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​യി ദീ​ർ​ഘ-​ഹ്ര​സ്വ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ പ​ദ്ധ​തി​ക​ൾ സം​സ്ഥാ​ന​ത്താ​കെ ന​ട​പ്പാ​ക്കി​വ​രി​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​യി​ൽ കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ 22 കി​ലോ​മീ​റ്റ​ർ സൗ​രോ​ർ​ജ തൂ​ക്കു​വേ​ലി സ്ഥാ​പി​ക്കു​ക​യും ആ​ന​ക​ളെ നി​രീ​ക്ഷി​ക്കാ​ൻ പു​ലി​പ്പ​റ​മ്പി​ൽ എ​ഐ കാ​മ​റ സ്ഥാ​പി​ക്കു​ക​യും ചെ​യ്ത​ത്.

കാ​ഞ്ഞ​ങ്ങാ​ട്, തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി വ​നാ​തി​ർ​ത്തി​യി​ൽ 32 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ സൗ​രോ​ർ​ജ തൂ​ക്കു​വേ​ലി​യു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പു​ലി​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ മു​ളി​യാ​റി​ൽ കൂ​ട് വ​ച്ച് പു​ലി​യെ പി​ടി​കൂ​ടി പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക ഒ​ഴി​വാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്.


2023-24 വ​ർ​ഷം ഈ ​മേ​ഖ​ല​യി​ൽ ല​ഭി​ച്ച 504 അ​പേ​ക്ഷ​ക​ളി​ലാ​യി 106 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​പ​രി​ഹാ​ര​വും 2024 ജൂ​ലൈ വ​രെ ല​ഭി​ച്ച 177 അ​പേ​ക്ഷ​ക​ളി​ൽ 23.58 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​പ​രി​ഹാ​ര​വും ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

വ​ന​ശ്രീ കോം​പ്ല​ക്സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ മി​ക​ച്ച ഓ​ഫീ​സ് അ​ന്ത​രീ​ക്ഷം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മി​ക​ച്ച സേ​വ​നം ന​ൽ​കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ​ഇ​എ​ൽ കൊ​ച്ചി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കേ​ണ​ൽ ഷാ​ജി എം. ​വ​ർ​ഗീ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കാ​സ​ർ​ഗോ​ഡ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ. സൈ​മ, ന​ബാ​ർ​ഡ് ഡി​ഡി​എം കെ.​എ​സ്. ഷാ​രോ​ൺ​വാ​സ്, ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ. ​അ​ഷ​റ​ഫ്, ഫ്ല​യിം​ഗ് സ്ക്വാ​ഡ് റേഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ വി. ​ര​തീ​ശ​ൻ, റേഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ സോ​ള​മ​ൻ തോ​മ​സ് ജോ​ർ​ജ്, സി.​വി. വി​നോ​ദ് കു​മാ​ർ, കെ. ​ഗി​രീ​ഷ്, പ​ര​പ്പ ഗ​വ. ത​ടി ഡി​പ്പോ ഓ​ഫീ​സ​ർ കെ.​ഇ. ബി​ജു​മോ​ൻ, കെ​എ​ഫ്പി​എ​സ്എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ര​മേ​ശ​ൻ, പി.​വി. കു​ഞ്ഞ​മ്പു, ബി​ജു ഉ​ണ്ണി​ത്താ​ൻ, ക​രീം ച​ന്തേ​ര, കൈ​പ്ര​ത്ത് കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ, സി.​എം.​എ. ജ​ലീ​ൽ, അ​ഹ​മ്മ​ദ​ലി കു​മ്പ​ള, സി​ദ്ദി​ഖ് കൊ​ടി​യ​മ്മ, വി.​കെ. ര​മേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.