വി​ദ്യാ​രം​ഗം സ​ർ​ഗോ​ത്സ​വം ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
Monday, October 21, 2024 3:18 AM IST
ഭീ​മ​ന​ടി: ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ല വി​ദ്യാ​രം​ഗം സ​ർ​ഗോ​ത്സ​വം ശി​ല്പ​ശാ​ല കോ​ട്ട​മ​ല എം​ജി​എം എ​യു​പി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. ക​ഥ, ക​വി​ത, ചി​ത്രം, അ​ഭി​ന​യം, നാ​ട​ൻ​പാ​ട്ട്, പു​സ്ത​കാ​സ്വാ​ദ​നം, കാ​വ്യാ​ലാ​പ​നം എ​ന്നി​ങ്ങ​നെ ഏ​ഴു മേ​ഖ​ല​ക​ളി​ലാ​യാ​ണ് ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്. സം​വി​ധാ​യ​ക​ൻ സ​ന്തോ​ഷ് പു​തു​ക്കു​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് അം​ഗം സി.​പി. സു​രേ​ശ​ൻ അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന​ത​ല സാ​ഹി​ത്യ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്ത പ​ര​പ്പ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി എ​സ്. മ​ഴ​യെ അ​നു​മോ​ദി​ച്ചു. എ​ഴു​ത്തു​കാ​ര​നും ഡ​യ​റ്റ് അ​ധ്യാ​പ​ക​നു​മാ​യ വി​നോ​ദ്കു​മാ​ർ കു​ട്ട​മ​ത്ത് ഉ​പ​ഹാ​രം ന​ൽ​കി.

ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പി.​പി. ര​ത്നാ​ക​ര​ൻ, വി​ദ്യാ​രം​ഗം ഉ​പ​ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷൈ​ജു ബി​രി​ക്കു​ളം, മു​ഖ്യാ​ധ്യാ​പി​ക പി.​വി. ലി​സ, സ​തീ​ഷ് ബാ​ബു, എം.​പി. മ​നോ​ജ്, ടി.​വി. മ​ഞ്ജു​ഷ, കെ.​വി. ലെ​യ്സ​മ്മ, ഷെ​ർ​ളി ജോ​സ​ഫ്, കെ.​എം. സാ​റാ​മ്മ, ടി.​സി. രാ​മ​ച​ന്ദ്ര​ൻ, പ​ത്രോ​സ് കു​ന്നേ​ൽ, കു​ര്യ​ൻ ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി.​പി. ശു​ഭ, രാ​ഹു​ൽ ഉ​ദി​നൂ​ർ, സാ​ജ​ൻ ബി​രി​ക്കു​ളം, അ​നീ​ഷ് വെ​ങ്ങാ​ട്ട്, ബി​നേ​ഷ് മു​ഴ​ക്കോം, ജി​തേ​ഷ് ക​മ്പ​ല്ലൂ​ർ, ര​വി വാ​ണി​യം​പാ​റ എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി. ജി​ല്ലാ​ത​ല​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ഫാ. ​ഷാ​ജ​ൻ വ​ർ​ഗീ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.