ചീ​മേ​നി​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന് ‘പു​തു​പ്പ​ള്ളി ഹൗ​സ് ’ നി​ർ​മി​ച്ചു​ന​ല്കി
Monday, October 21, 2024 3:18 AM IST
ചീ​മേ​നി: മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഞ​ണ്ടാ​ടി ബൂ​ത്ത്‌ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ്‌ കു​ടും​ബാം​ഗ​മാ​യ പി.​വി. ബാ​ല​കൃ​ഷ്ണ​നും കു​ടും​ബ​ത്തി​നും നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ നി​ർ​വ​ഹി​ച്ചു. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സ്മ​ര​ണ​യ്ക്ക് പു​തു​പ്പ​ള്ളി ഹൗ​സ് എ​ന്നാ​ണ് വീ​ടി​ന് പേ​രി​ട്ട​ത്.

കെ​പി​സി​സി അം​ഗം ക​രി​മ്പി​ൽ കൃ​ഷ്ണ​ൻ ചെ​യ​ർ​മാ​നും മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് എ. ​ജ​യ​രാ​മ​ൻ ക​ൺ​വീ​ന​റു​മാ​യി രൂ​പീ​ക​രി​ച്ച വീ​ട് നി​ർ​മാ​ണ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 15 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് 1250 സ്ക്വ​യ​ർ ഫീ​റ്റ് വീ​സ്തീ​ർ​ണ​മു​ള്ള വീ​ട് നി​ർ​മി​ച്ച​ത്. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ മൂ​ലം സ്വ​ന്തം വീ​ടും സ്‌​ഥ​ല​വും വി​ല്പ​ന ന​ട​ത്തേ​ണ്ടി​വ​ന്ന ബാ​ല​കൃ​ഷ്ണ​ൻ വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.


ച​ട​ങ്ങി​ൽ ക​രി​മ്പി​ൽ കൃ​ഷ്‌​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. സു​രേ​ഷ്, എ. ​ജ​യ​രാ​മ​ൻ, ടി.​വി. കു​ഞ്ഞി​രാ​മ​ൻ, ടി.​പി. ധ​നേ​ഷ്, ശ്രീ​വ​ത്സ​ൻ പൂ​ത്തൂ​ർ, സി. ​ബാ​ബു, കെ. ​രാ​ഘ​വ​ൻ, ടി.​വി. സു​കു​മാ​ര​ൻ, പി. ​ര​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വീ​ട് നി​ർ​മാ​ണ​ത്തി​ന് സൗ​ജ​ന്യ​മാ​യി സ്‌​ഥ​ലം ന​ൽ​കി​യ എം.​പി. ബാ​ബു​വി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.