ജി​ല്ലാ സ​ഹോ​ദ​യ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് ക്രൈ​സ്റ്റ് സി​എം​ഐ​യ്ക്ക് 15-ാം കി​രീ​ടം
Tuesday, October 22, 2024 3:46 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ സ​ഹോ​ദ​യ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് ക്രൈ​സ്റ്റ് സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ 1083 പോ​യി​ന്‍റോ​ടെ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​മാ​രാ​യി.

608 പോ​യി​ന്‍റ് നേ​ടി​യ സ​ദ്ഗു​രു പ​ബ്ലി​ക് സ്കൂ​ൾ ര​ണ്ടാം സ്ഥാ​നം നേ​ടി. തു​ട​ർ​ച്ച​യാ​യി 15-ാം ത​വ​ണ​യാ​ണ് ക്രൈ​സ്റ്റ് സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ ജി​ല്ലാ സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ൽ ഓ​വ​റോ​ൾ കി​രീ​ടം നേ​ടു​ന്ന​ത്.

സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 739 പോ​യി​ന്‍റും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 344 പോ​യി​ന്‍റു​മാ​ണ് ക്രൈ​സ്റ്റ് സ്കൂ​ൾ നേ​ടി​യ​ത്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് എ​ലി​സ​ബ​ത്ത് കോ​ൺ​വെ​ന്‍റ് സ്കൂ​ൾ 226 പോ​യി​ന്‍റോ​ടെ ര​ണ്ടാം​സ്ഥാ​നം നേ​ടി.


21 സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 1200 ഓ​ളം കൗ​മാ​ര​പ്ര​തി​ഭ​ക​ളാ​ണ് ക​ലോ​ത്സ​വ​ത്തി​ൽ മാ​റ്റു​ര​ച്ച​ത്. ജി​ല്ലാ സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ഫാ. ​ജോ​ർ​ജ് പു​ഞ്ച​യി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ആ​ന്‍റ​ണി അ​നു​മോ​ദ​ന പ്ര​സം​ഗം ന​ട​ത്തി.