നാ​ട്ടു​കാ​ർ ഒ​ന്നി​ച്ചു; വെ​ള്ള​രി​ക്കു​ണ്ടി​ലെ റോ​ഡു​ക​ൾ തെ​ളി​ഞ്ഞു
Monday, October 21, 2024 3:18 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കാ​ടു​മൂ​ടി​ക്കി​ട​ന്ന് വാ​ഹ​ന​ഗ​താ​ഗ​ത​വും കാ​ൽ​ന​ട​യാ​ത്ര​യും ഒ​രു​പോ​ലെ ദു​ഷ്ക​ര​മാ​യ വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ ജം​ഗ്ഷ​ൻ-​ചെ​മ്മ​ഞ്ചേ​രി റോ​ഡി​നും മ​ങ്ക​യം-​കാ​റ​ളം റോ​ഡി​നും നാ​ട്ടു​കാ​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ പു​തു​മോ​ടി.

ഒ​ഴി​വു ദി​ന​ത്തി​ൽ കാ​റ​ളം പ്രി​യ​ദ​ർ​ശി​നി ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ തു​ട​ക്ക​മി​ട്ട സേ​വ​ന പ്ര​വ​ർ​ത്ത​ന​ത്തി​ൽ ക​ക്ഷി​രാ​ഷ്‌​ട്രീ​യം മ​റ​ന്ന് അ​മ്പ​തോ​ളം പേ​ർ ഒ​രു​മി​ച്ച​തോ​ടെ അ​ഞ്ചു കി​ലോ​മീ​റ്റ​ർ ദൂ​രം റോ​ഡ് തെ​ളി​ഞ്ഞു.

കാ​ടു​വെ​ട്ട് മെ​ഷീ​ൻ സ്വ​ന്ത​മാ​യു​ള്ള​വ​ർ അ​തെ​ടു​ത്തും മ​റ്റു​ള്ള​വ​ർ ക​ത്തി​യും തൂ​മ്പ​യു​മെ​ടു​ത്തു​മാ​ണ് റോ​ഡി​ൽ ഇ​റ​ങ്ങി​യ​ത്. നാ​ട്ടു​കാ​ര​നാ​യ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് അം​ഗം ഷോ​ബി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് അം​ഗം കെ.​ആ​ർ.​വി​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ടി​ജോ തോ​മ​സ്, എം.​ജെ. സു​മേ​ഷ്, സു​ജി​ത്ത്, കെ.​സി. ടോം, ​കെ.​സി. ടോ​ണി, സ​ണ്ണി ജോ​സ​ഫ്, സി​ജോ ജോ​ർ​ജ്, തോ​മ​സ് കാ​ക്ക​നാ​ട്, ജോ​സ് പാ​ല​ത്തി​ങ്ക​ൽ, വ​ക്ക​ച്ച​ൻ വ​ട്ട​മ​ല, ജോ​സ് കു​ന്നും​പു​റം, ജോ​സ് വ​ട്ട​മ​ല, ദി​ലീ​പ് മാ​ത്യു, ഷി​നോ​ജ് പാ​റ​പ്പാ​യി, രാ​ഹു​ൽ രാ​ജു, ആ​ൽ​ബി​ൻ, അ​മ്പാ​ടി അ​നി​ൽ കു​മാ​ർ, ഷൈ​ജു പൊ​ടി​പ്പാ​റ, ധ​നേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.