321 അ​ങ്ക​ണ്‍​വാ​ടി​ക​ളി​ല്‍ അ​ടു​ക്ക​ള പു​ക​ വി​മു​ക്ത​മാ​കു​ന്നു
Monday, February 19, 2024 5:45 AM IST
ചെ​റു​വ​ത്തൂ​ര്‍: ന​വ​കേ​ര​ളം ക​ര്‍​മ​പ​ദ്ധ​തി ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ നേ​തൃ​ത്വ​ത്തി​ല്‍ നെ​റ്റ് സീ​റോ കാ​ര്‍​ബ​ണ്‍ ജ​ന​ങ്ങ​ളി​ലൂ​ടെ കാ​മ്പ​യി​ന്‍ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള 11 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 321 അ​ങ്ക​ണ​വാ​ടി​ക​ളി​ല്‍ എ​ന​ര്‍​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​ര്‍ മു​ഖേ​ന അ​ങ്ക​ണ്‍​ജ്യോ​തി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു. അ​ടു​ക്ക​ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഊ​ര്‍​ജ​ക്ഷ​ത കൂ​ടി​യ​താ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഇ​ന്‍​ഡ​ക്ഷ​ന്‍ കു​ക്ക​ര്‍ വി​ത​ര​ണം ചെ​യ്തു. ദേ​ലം​പാ​ടി-25, ബേ​ഡ​ഡു​ക്ക- 38, ചെ​റു​വ​ത്തൂ​ര്‍- 29, പു​ല്ലൂ​ര്‍-​പെ​രി​യ- 31, പു​ത്തി​ഗെ-23, പി​ലി​ക്കോ​ട് -27, മു​ളി​യാ​ര്‍ -35, വ​ലി​യ​പ​റ​മ്പ -16, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം -30, തൃ​ക്ക​രി​പ്പൂ​ര്‍ -39, മ​ടി​ക്കൈ-28 എ​ണ്ണം എ​ന്നി​ങ്ങ​നെ​യാ​ണ് അ​ങ്ക​ണ്‍​ജ്യോ​തി ന​ട​പ്പാ​ക്കു​ന്ന അ​ങ്ക​ണ്‍​വാ​ടി​ക​ള്‍. തു​ട​ര്‍​ന്ന് അ​ടു​ക്ക​ള പാ​ത്ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കും. കോ​ണ്‍​ക്രീ​റ്റ് കെ​ട്ടി​ട​ങ്ങ​ളു​ള്ള അ​ങ്ക​ണ്‍​വാ​ടി​ക​ളി​ല്‍ കൂ​ള്‍ റൂ​ഫിം​ഗ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​ന്നു. പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ത​ന​താ​യ 44 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സോ​ളാ​ര്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത് ഭൂ​രി​ഭാ​ഗ​വും അ​ങ്ക​ണ്‍​വാ​ടി​ക​ളി​ലാ​ണ്. വി​വി​ധ ഏ​ജ​ന്‍​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​ങ്ക​ണ്‍​വാ​ടി​ക​ളി​ല്‍ സോ​ളാ​ര്‍ പാ​ന​ലു​ക​ള്‍ കൂ​ടി ല​ഭ്യ​മാ​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​നു​ള്ള കാ​മ്പ​യി​ന്‍ ന​ട​ന്നു​വ​രു​ന്നു.

അ​ങ്ക​ണ്‍​ജ്യോ​തി പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ചെ​റു​വ​ത്തൂ​രി​ല്‍ എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. മ​ടി​ക്കൈ​യി​ലും പു​ത്തി​ഗെ​യി​ലും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​നും മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട്ട പ്ര​സി​ഡ​ന്‍റു​മാ​രും ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​വ​കേ​ര​ളം ക​ര്‍​മ​പ​ദ്ധ​തി ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ. ​ബാ​ല​കൃ​ഷ്ണ​ന്‍ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. എ​ന​ര്‍​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​ര്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി. ​ജ​യ​ന്‍ പ​രി​ശീ​ല​നം ന​ല്‍​കി.