പരപ്പ: പരപ്പ ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളും മാലിന്യമുക്തമാകാൻ ഏഴിനകം പഞ്ചായത്തുതല നിർവഹണസമിതി രൂപീകരിക്കും. എല്ലാ വാർഡുകളിലും ഒക്ടോബർ രണ്ടിനു ശുചിത്വ മികവുകളുടെ ഉദ്ഘാടനം നടത്തിക്കൊണ്ട് പ്രവർത്തനമാരംഭിക്കും.
നിർവഹണസമിതി രൂപീകരണയോഗത്തിൽ പ്രസിഡന്റ് എം. ലക്ഷ്മി അധ്യക്ഷത വഹിച്ചു. നവകേരളം കോ-ഓർഡിനേറ്റർ കെ. ബാലകൃഷ്ണൻ വിശദീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ. രവി, ജോസഫ് മുത്തോലി, ടി.കെ. നാരായണൻ, എസ്ഐ വിനോദ്കുമാർ, ഹരിതമിഷൻ ആർപി കെ.കെ. രാഘവൻ, ബ്ലോക്ക് സെക്രട്ടറി ജോസഫ് എം. ചാക്ക, ജോയിന്റ് ബിഡിഒ ബിജുകുമാർ എന്നിവർ പ്രസംഗിച്ചു.