തദ്ദേശ അദാലത്തില്‍ അനുകൂലമായി തീര്‍പ്പാക്കിയത് 97 ശതമാനം അപേക്ഷകള്‍
1450527
Wednesday, September 4, 2024 7:19 AM IST
തദ്ദേശ അദാലത്തില്‍ ജില്ലയില്‍ ഓണ്‍ലൈനായി ലഭിച്ചത് 667 അപേക്ഷകളില്‍ 645 എണ്ണം അനുകൂലമായി തീര്‍പ്പാക്കി. 96.7 ശതമാനം പരാതികളണ് അനുകൂലമായി തീര്‍പ്പാക്കിയത്. ആറെണ്ണം മാത്രമാണ് നിരസിച്ചത്. ആകെ 651 എണ്ണം തീര്‍പ്പായി 97.6 ശതമാനം. സംസ്ഥാനതല പരിശോധനയ്ക്ക് നല്കിയ 18 എണ്ണത്തില്‍ 17ഉം അനുകൂല തീരുമാനമായി. ഒരെണ്ണം നിരസിച്ചു. അദാലത്തില്‍ നേരിട്ട് കിട്ടിയ 169 അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് കൈമാറി. ഇത് രണ്ടാഴ്ചയ്ക്കകം തീര്‍പ്പാക്കും. ബ്ലോക്കു തലത്തില്‍ ഉപജില്ലാ സമിതികള്‍ 544 എണ്ണം തീര്‍പ്പാക്കി.
108 എണ്ണം ജില്ലാ സമിതിയുടെ പരിഗണനയ്ക്ക് അയച്ചു ജില്ലാ സമിതി 85 എണ്ണം തീര്‍പ്പാക്കി 18 എണ്ണം സംസ്ഥാന സമിതിക്ക് അയച്ചു ജില്ലാ സമിതിയ്ക്ക് ലഭിച്ച അപേക്ഷകളില്‍ അഞ്ചെണ്ണം നിരസിച്ചു. ഇതില്‍ നാലെണ്ണം കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ടും ഒരെണ്ണം ആസ്തി മാനേജ്മെന്റ് സംബന്ധിച്ചുമാണ്.
തീര്‍പ്പാക്കിയ അപേക്ഷകളില്‍ ബില്‍ഡിംഗ് പെര്‍മിറ്റ് 257ല്‍ 243 സിവില്‍ രജിസ്ട്രേഷന് 19ല്‍ 18 പൊതു സൗകര്യങ്ങളും സുരക്ഷയും 179ല്‍ 171 സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത 20ല്‍ 20ഉം ആസ്തി മാനേജ്മെന്റ് 43ല്‍ 39, സുരക്ഷാ പെന്ഷന് 29ല്‍ 23, ഗുണഭോക്തൃ പദ്ധതികള്‍ 35ല്‍ 35ഉം പ്ലാന്‍ ഇംപ്ലിമെന്റേഷന്‍ 19ല്‍ 18ഉം നികുതി-24ല്‍ 24ഉം ട്രേഡ് ലൈസന്‍സ് 17 ല്‍ 15ഉം മാലിന്യ പരിപാലനം 24ല്‍ 23ഉം അദാലത്തിന്റെ ഭാഗമായ പ്രാഥമിക പരിശോധനയില്‍ തീര്‍പ്പാക്കി.
പുതിയ അപേക്ഷകളില്‍ കെട്ടിട നിര്‍മാണം-43, പെന്ഷന്-ഏഴ്, സിവില്‍ രജിസ്ട്രേഷന്-ഒന്ന്, പൊതു സൗകര്യങ്ങള്‍-67, ആസ്തി മാനേജ്മെന്റ്-12, ഗുണഭോക്തൃ പദ്ധതികള്‍-മൂന്ന്, സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത-ഒന്ന്, പ്ലാന്‍ ഇംപ്ലിമെന്റേഷന്‍-13, നികുതി 20, ട്രേഡ് ലൈസന്‍സ്-രണ്ട് എന്നീ പുതിയ പരാതികളാണ് ലഭിച്ചത്.