നീലേശ്വരം: മലയാളി മാസ്റ്റേഴ്സ് അത്ലറ്റിക് അസോസിയേഷന്റെ 43-ാമത് സംസ്ഥാന മാസ്റ്റേഴ്സ് കായികമേള ഡിസംബര്‍ 14, 15 തീയതികളില്‍ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കും. 30 വയസ് മുതല്‍ പ്രായമുള്ള സ്ത്രീപുരുഷന്മാര്ക്ക് അഞ്ചു വയസിന്റെ വ്യത്യാസത്തിലുള്ള വിവിധ കാറ്റഗറികളില്‍ മത്സരിക്കാം.
രാജാസ് എച്ച്എസ്എസില്‍ നടന്ന സംഘാടകസമിതി രൂപീകരണയോഗം സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം ടി.വി. ബാലന് മാണിയാട്ട് ഉദ്ഘാടനം ചെയ്തു.
മലയാളി മാസ്റ്റേഴ്സ് അത്ലറ്റിക് അസോസിയേഷന് ജില്ലാ പ്രസിഡന്റ് ഡോ. മെന്റലിന് മാത്യു അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ കെ. മോഹനന്, പ്രസ്ഫോറം പ്രസിഡന്റ് സേതു ബങ്കളം, മലയാളി മാസ്റ്റേഴ്സ് സംസ്ഥാന ആക്ടിംഗ് സെക്രട്ടറി വൈ. ചന്ദ്രബാബു, ട്രഷറര്‍ പി.എം. ഹസൈനാര്‍, വൈസ് പ്രസിഡന്റ് സോഫിയ വിജയകുമാര്‍, ഗോവിന്ദന് നമ്പി, പി.പി. അടിയോടി, എ.വി. കുഞ്ഞിക്കൃഷ്ണന്, പി. ഗോപാലകൃഷ്ണന്, വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി വി.വി. ഉദയന്‍ പാലായി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ. മനോജ് കുമാര്‍ സ്വാഗതവും ട്രഷറര്‍ പത്മനഭചട്ടി നന്ദിയും പറഞ്ഞു.