കാഞ്ഞങ്ങാട്-മാനന്തവാടി കെഎസ്ആർടിസി സർവീസ് ആരംഭിച്ചു
1450652
Thursday, September 5, 2024 12:59 AM IST
വെള്ളരിക്കുണ്ട്: കാഞ്ഞങ്ങാട്-മാനന്തവാടി കെഎസ്ആർടിസി സർവീസ് ആരംഭിച്ചു.
കാഞ്ഞങ്ങാട് നിന്നു രാവിലെ എട്ടിന് പുറപ്പെട്ട് 8.30ന് ഒടയഞ്ചാൽ, 8.45നു പരപ്പ, 9.00 ന് വെള്ളരിക്കുണ്ട്, ഭീമനടി, ചിറ്റാരിക്കൽ വഴി 9.45 ന് ചെറുപുഴയിൽ എത്തി 10.10 ന് ചെറുപുഴ യിൽ നിന്ന് പുറപ്പെട്ട് ആലക്കോട്, നടുവിൽ, ചെമ്പേരി, പയ്യാവൂർ, ഉളിക്കൽ വഴി 12.30 ന് ഇരിട്ടിയിൽ എത്തും.
ഇരിട്ടിയിൽ നിന്ന് 12.50 ന് പുറപ്പെട്ട് പേരാവൂർ, കേളകം, കൊട്ടിയൂർ, ബോയ്സ് ടൗൺ വഴി 2.30നു മാനന്തവാടിയിൽ എത്തിച്ചേരും.
തിരിച്ചു മാനന്തവാടിയിൽ നിന്ന് വൈകുന്നേരം 4.30നു പുറപ്പെട്ട് ഇരിട്ടിയിൽ 6.15ന് എത്തുകയും, 6.30 ന് ഇരിട്ടിയിൽ നിന്ന് പുറപ്പെട്ട് ഇരിക്കൂർ,ശ്രീകാണ്ഠാപുരം വഴി എട്ടിന് തളിപ്പറമ്പ്, 8.35 ന് പയ്യന്നൂർ, നീലേശ്വരം വഴി 9.35 ന് കാഞ്ഞങ്ങാട് എത്തിച്ചേരും. കെഎസ്ആർടിസി മാനന്തവാടി സർവീസ് ആരംഭിച്ചത് ഫുൾ ടിക്കറ്റ് എടുത്തു യാത്ര ചെയ്യുന്ന വിദ്യാർഥികൾക്കും ബാങ്ക്, സർക്കാർ ഓഫീസ് ജീവനക്കാർക്കും മറ്റുള്ളവർക്കും വളരെ ഉപകാരപ്രദമായി.
ബസിന് വരക്കാട് സിപിഎം ലോക്കൽ സെക്രട്ടറി ജനാർദ്ദനൻ, പാസഞ്ചേഴ്സ് അസോസിയേഷൻ കൺവീനർ എം.വി. രാജു എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നല്കി.