നീലേശ്വരം: അടച്ചുപൂട്ടല്‍ ഭീഷണിയിലായിരിക്കുന്ന മരമില്‍ വ്യവസായത്തെ സംരക്ഷിക്കണമെന്ന് ഓള് കേരള സോമില്‍ ആന്‍ഡ് വുഡ് ഇന്‍ഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പല വിധത്തിലുള്ള നികുതി വര്‍ധനവും മാറി മാറി വരുന്ന നിയമങ്ങളുമാണ് മരമില്ല് വ്യവസായത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
ഇതുമൂലം ആയിരക്കണക്കിന് ഉടമകളുടെയും ലക്ഷക്കണക്കിന് തൊഴിലാളികളുടെയും ഉപജീവനം മാര്‍ഗമാണ് ഇല്ലാതാകുന്നതെന്നും സമ്മേളനം ആരോപിച്ചു. കോട്ടപ്പുറം അറേബ്യന്‍ പാലസ് ഹൗസ് ബോട്ടില്‍ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് കെ.സി.എന്‍. അഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസ് മാസ്വുഡ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. ദാവൂദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആന്റണി, സംസ്ഥാന ട്രഷറര്‍ പുരുഷോത്തം ബി. പട്ടേല്‍, വൈസ് പ്രസിഡന്റ് ചന്ദ്രന് മണിയറ എന്നിവര്‍ പ്രസംഗിച്ചു. ട്രഷറര്‍ ടോമി പതാലില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് അബുസാലി നന്ദിയും പറഞ്ഞു.