പടന്ന: തുടർച്ചയായ മൂന്നാം വർഷവും ഓണത്തിനായി നാട്ടിൽതന്നെ ചെണ്ടുമല്ലിപ്പൂക്കളൊരുക്കി പടന്ന കുടുംബശ്രീ മോഡൽ സിഡിഎസ്. പഞ്ചായത്തിലെ പരമാവധി വീടുകളിൽ നാട്ടിൽനിന്നുതന്നെയുള്ള പൂക്കൾ എത്തിക്കുകയാണ് ലക്ഷ്യം. പൂ കൃഷിയുടെ വിളവെടുപ്പ് ഏഴാം വാർഡ് എഡിഎസിലെ ധനശ്രീ പൂ കൃഷി യൂണിറ്റിൽ കൃഷി ഓഫീസർ അരവിന്ദൻ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗം വി. ലത അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ സി. റീന, കൃഷി അസിസ്റ്റന്റ് പി.പി. കപിൽ എന്നിവർ പ്രസംഗിച്ചു. ജെഎൽജി യൂണിറ്റിലെ വി. രഞ്ജിനി, പി.പി. ശാന്തിനി, സുകന്യ, മിനി, രാജകുമാരി എന്നിവരാണ് കനത്ത മഴയുടെ വെല്ലുവിളി അതിജീവിച്ച് പൂകൃഷിയിൽ വിജയം കൈവരിച്ചത്. മറ്റ് അഞ്ച് വാർഡുകളിലും കുടുംബശീ പ്രവർത്തകർ ചെണ്ടുമല്ലിപ്പൂക്കൾ വിരിയിച്ചിട്ടുണ്ട്.