അധ്യാപക ദിനാചരണം
1450967
Friday, September 6, 2024 1:46 AM IST
മണ്ഡപം സെന്റ് ജോസഫ്സ് എയുപി സ്കൂളിൽ
മണ്ഡപം: അധ്യാപക ദിനത്തോടനുബന്ധിച്ച് മണ്ഡപം സെന്റ് ജോസഫ്സ് എയുപി സ്കൂളിൽ എകെസിസി, ക്രഡിറ്റ് യൂണിയൻ, വൈസ്മെൻസ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ അധ്യാപകരെ ആദരിച്ചു.
മുഖ്യാധ്യാപിക എ.ഡി. ഡെയ്സി, പ്രീ പ്രൈമറി സ്കൂൾ അധ്യാപിക സിസ്റ്റർ ലിബിന, അധ്യാപകരായ ജയൻ പി. ജോൺ, പ്രെറ്റി മരിയ ജോസ്, അനു അലക്സാണ്ടർ, മരിയ തോമസ്, സ്പെഷൽ എഡ്യുക്കേറ്റർ ആതിര എന്നിവരെ പൊന്നാടയണിയിച്ച് ഉപഹാരം നല്കി ആദരിച്ചു. സ്കൂൾ മാനേജർ ഫാ. തോമസ് കീഴാരത്തിൽ അനുഗ്രഹപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് ജയിംസ് മാരൂർ അധ്യക്ഷത വഹിച്ചു. എകെസിസി മണ്ഡപം യൂണിറ്റ് പ്രസിഡന്റ് എം.സി. മാത്യു മാരൂർ, ക്രഡിറ്റ് യൂണിയൻ യൂണിറ്റ് സെക്രട്ടറി സജിനി, എംപിടിഎ പ്രസിഡന്റ് ശ്രീജ ബിനു എന്നിവർ പ്രസംഗിച്ചു.
കെഎസ്എസ്പിഎ ആഭിമുഖ്യത്തിൽ
വെള്ളരിക്കുണ്ട്: കെഎസ്എസ്പിഎ പരപ്പ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അധ്യാപകദിനാചരണം സംസ്ഥാന കൗൺസിലർ പി.എം. ഏബ്രഹാം ഉദ്ഘാടനം ചെയ്തു. മാത്യു സേവ്യർ അധ്യക്ഷത വഹിച്ചു. ടി.കെ. എവുജിൻ മുഖ്യപ്രഭാഷണം നടത്തി. ബി. റഷീദ, കെ. കുഞ്ഞമ്പു നായർ, രാജു മാത്യു, വി.ജെ. ജോർജ്, പി.എ. സെബാസ്റ്റ്യൻ, കെ.സി. സെബാസ്റ്റ്യൻ, എം.ഡി. ദേവസ്യ, ജോസുകുട്ടി അറക്കൽ, സി.എ. ജോസഫ്, ബേബി ജോസഫ്, കെ.വി. തോമസ്, വിൽസൺ ജേക്കബ് എന്നിവർ പ്രസംഗിച്ചു. മുതിർന്ന അധ്യാപകരായ ജി. മുരളീധരൻ, ജി. കരുണാകരൻ പിള്ള, കെ.സി. ജോർജ്, സി.ജെ. മേരി, ജോസഫ് വേങ്ങപ്പള്ളി, സഖറിയാസ് ഇടക്കര, എം.ഇ. ജോർജ്, പി.കെ. വർഗീസ്, തോമസ് പറമ്പകം എന്നിവരെ ആദരിച്ചു.