റോഡ് റോളറില്‍ ഇടിച്ചു പരിക്കേറ്റ ഓട്ടോഡ്രൈവര്‍ മരിച്ചു
1450240
Tuesday, September 3, 2024 10:19 PM IST
കാഞ്ഞങ്ങാട്: റോഡ് റോളറില്‍ ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ഒരുമാസമായി ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവര്‍ മരിച്ചു.
കാഞ്ഞങ്ങാട് അരയി വട്ടത്തോടെ പരേതനായ മൊയ്തുവിന്റെയും കുഞ്ഞിഫാത്തിമയുടെയും മകന് ബി.കെ. അബ്ദുള്ളക്കുഞ്ഞിയാണ് (54) മരിച്ചത്.
ജൂലൈ മൂന്നിന് കാലിക്കടവിലായിരുന്നു അപകടം. മൂന്നുമാസം മുമ്പാണ് ഇദ്ദേഹത്തിന്റെ മകന് ബി.കെ. മുഹമ്മദ് സിനാന് (16) അരയി പുഴയില്‍ മുങ്ങിമരിച്ചത്. ഭാര്യ: സംസിയ. മറ്റു മക്കള്‍: അര്‍ഷാന, അഫ്രീന. മരുമക്കള്‍: റഷീദ്. സഹോദരങ്ങള്‍: ഇസ്മയില്‍, ഹനീഫ.