ഭീമനടി കമ്പിപ്പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
1450530
Wednesday, September 4, 2024 7:19 AM IST
വെസ്റ്റ് എളേരി പഞ്ചായത്തിലെ ഭീമനടി കമ്പിപ്പാലത്തിന്റെ സുരക്ഷ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് മന്ത്രി എം.ബി. രാജേഷ്. എന്‍ജിനിയറിംഗ് കോളജിലെ ബന്ധപ്പെട്ട വകുപ്പിന്റെ നേതൃത്വത്തില്‍ ഒരു മാസത്തിനുള്ളില്‍ ക്ഷമതാ പരിശോധന നടത്താന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് മന്ത്രി നിര്‍ദേശം നല്കി.
എല്‍എസ്ജിഡി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഇതിനാവശ്യമായ സഹായം നല്‍കണം. ക്ഷമതാ പരിശോധന റിപ്പോര്‍ട്ട് പ്രകാരം നിര്‍ദേശിക്കുന്ന സുരക്ഷ ഉറപ്പു വരുത്താനുള്ള നടപടികള്‍, അടുത്ത റിവിഷനില്‍ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ഭീമനടിയില്‍ ചൈത്രവാഹിനി പുഴയ്ക്കു കുറുകെ 1980 ലാണ് പാലം നിര്‍മിച്ചത്. പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര് ദൈനംദിനം ആശ്രയിക്കുന്ന കമ്പിപ്പാലം, കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണി നടത്താതെ അപകടാവസ്ഥയിലാണെന്ന് കാണിച്ച് സിപിഎം നേതാവ് ടി. കെ. സുകുമാരനാണ് അദാലത്തില്‍ പരാതി നല്‍കിയത്.