ഓക്സീസിലിയം സ്കൂളിന് സംസ്ഥാന വോളിബോൾ കിരീടം
1450043
Tuesday, September 3, 2024 1:21 AM IST
നർക്കിലക്കാട്: കോട്ടയം മാന്നാനം കെഇ സ്കൂളിൽ നടന്ന ഐസിഎസ്ഇ സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ- 14 പെൺകുട്ടികളുടെ വിഭാഗത്തിൽ വരക്കാട് ഓക്സിലിയം സ്കൂൾ ചാന്പ്യന്മാർ.
സ്കൂളിൽ നിന്നും നാലു താരങ്ങൾ ദേശീയ ചാന്പ്യൻഷിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അണ്ടർ- 17 വിഭാഗത്തിൽ ലയന ജോഷി, അണ്ടർ-14 വിഭാഗത്തിൽ ശ്രിയ കൃഷ്ണ, എയ്ഞ്ചൽ ഷാജൻ, അൻസ മാത്യു എന്നിവരെയാണ് തെരഞ്ഞെടുത്തത്. ഡിൽജോ ചിറ്റാരിക്കാൽ കോച്ചും ലിസി മാത്യു മാനേജരുമായിരുന്നു.
വിജയികളെ പ്രിൻസിപ്പൽ സിസ്റ്റർ വി.എസ്. സംഗീത, മാനേജർ സിസ്റ്റർ ലിസി ജോസ് എന്നിവർ അഭിനന്ദിച്ചു.