കാ​സ​ര്‍​ഗോ​ഡ്: പ്ര​ധാ​ന​മ​ന്ത്രി​യു​ട മ​ന് കീ ​ബാ​ത്തി​ല്‍ ആ​ഹ്വാ​നം ചെ​യ്ത പ്ര​കാ​രം ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന ഏ​ക് പേ​ട് മാം ​കെ നാം ​കാ​മ്പ​യി​നി​ല്‍ ദേ​ശീ​യ​പാ​ത 66 ലെ ​ത​ല​പ്പാ​ടി - ചെ​ങ്ക​ള നി​ര്‍​മാ​ണ ക​രാ​റി​ല്‍ ഏ​ര്‍​പ്പെ​ട്ട നി​ര്‍​വ​ഹ​ണ ഏ​ജ​ന്‍​സി​യാ​യ ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്റ്റിം​ഗ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ലി​മി​റ്റ​ഡും പ​ങ്കാ​ളി​യാ​യി. കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ക​ള​ക്‌​ട​റേ​റ്റി​ല്‍ ത​ണ​ല്‍ മ​ര​ങ്ങ​ളും ത​ണ​ല്‍ മ​ര​ങ്ങ​ളോ​ട് ചേ​ര്‍​ന്ന് ഇ​രി​പ്പി​ട​ങ്ങ​ളും ഒ​രു​ക്കും. പ​രി​പാ​ടി ജി​ല്ലാ ക​ള​ക്‌​ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ ക​ള​ക്‌​ട​റേ​റ്റ് പ​രി​സ​ര​ത്ത് വൃ​ക്ഷ​തൈ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​സ​ര്‍​ഗോ​ഡ് ന​വ​കേ​ര​ള മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ. ​ബാ​ല​കൃ​ഷ്ണ​ന്‍ സം​ബ​ന്ധി​ച്ചു.