പരിശോധന കര്‍ശനമാക്കി എക്സൈസ്
1450650
Thursday, September 5, 2024 12:59 AM IST
കാസര്‍ഗോഡ്: ഓണാഘോഷ കാലയളവില്‍ ജില്ലയിലേക്കുള്ള മദ്യം, മയക്കുമരുന്ന് കടത്ത് തടയുന്നതിന് എക്സൈസ് ഡപ്യൂട്ടി കമ്മീഷണറുടെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്സൈസ് കണ്ട്രോള് റൂം പ്രവര്‍ത്തനമാരംഭിച്ചു. പൊതുജനങ്ങള്‍ക്ക് കണ്ട്രോള് റൂമിലെ 04994256728 എന്ന നമ്പറിലും എക്സൈസ് സ്പെഷല്‍ സ്ക്വാഡ് ഓഫീസിലെ 04994257060, കാസര്‍ഗോഡ് എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ 04994255332, ഹൊസ്ദുര്‍ഗ് എക്സൈസ് സര്‍ക്കിള്‍ ഓഫീസ് 04672204533, ഹൊസ്ദുര്‍ഗ് എക്സൈസ് റേഞ്ച് ഓഫീസ് 04672204533, എക്സൈസ് റെയിഞ്ച് ഓഫീസ് നീലേശ്വരം 04672283174, എക്സൈസ് റെയിഞ്ച് ഓഫീസ് കാസര്‍ഗോഡ് 04994255332, എക്സൈസ് റെയിഞ്ച് ഓഫീസ് കുമ്പള 04998213837, എക്സൈസ് റെയിഞ്ച് ഓഫീസ് ബദിയടുക്ക 04994261950, എക്സൈസ് റെയിഞ്ച് ഓഫീസ് ബന്തടുക്ക 04994205364 എന്നീ നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് 24 മണിക്കൂറും പരാതി അറിയിക്കാം.
വിവരദായകരുടെ പേര് രഹസ്യമാക്കി വയ്ക്കുന്നതും പ്രമാദമായ കേസ് കണ്ടെടുക്കാന്‍ സഹായകരമായ വിവരം നല്‍കുന്നവര്‍ക്ക് തക്കതായ പാരിതോഷികം നല്‍കുന്നതാണ്.
ലഹരി കടത്തുസംഘങ്ങളുടെ
18 വാഹനങ്ങള്‍ പിടിച്ചെടുത്തു
ഓണാഘോഷത്തോടനുബന്ധിച്ച മദ്യ മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ തടയിട്ടുന്നതിനായി എക്സൈസ് വകുപ്പ് നടത്തി വരുന്ന സ്പെഷല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി ചുരുങ്ങിയ കാലയളവില്‍ 82 അബ്കാരി കേസുകളും 12 എന്‍ഡിപിഎസ് കേസുകളും 193 കോട്പ കേസുകളും കണ്ടെത്തി.
ഈ കേസുകളിലായി ആകെ 678.38 ലിറ്റര്‍ കര്‍ണാടക മദ്യം, 82.24 ലിറ്റര്‍ ഗോവന്‍ മദ്യം, 199.1 ലിറ്റര്‍ കേരള മദ്യം, 10 ലിറ്റര്‍ ചാരായം 1535 ലിറ്റര്‍ വാഷ് 7.67, ഒരു കിലോഗ്രാം കഞ്ചാവ്, 2.741 ഗ്രാ മെതാഫിറ്റമിന്‍, 69.045 കിലോഗ്രാം പുകയില ഉത്പന്നങ്ങള്‍ എന്നിവ പിടികൂടി.
കടത്ത് സംഘങ്ങളില്‍ നിന്നും മൂന്നു കാറുകളും മൂന്ന് ഓട്ടോറിക്ഷ ഉള്‍പ്പെടെ 18 വാഹനങ്ങള്‍ പിടിച്ചെടുത്തു.
ഈ കാലയളവില്‍ മുന്‍ സ്പിരിറ്റ് കടത്ത് കേസിലെ പ്രതിയും ജില്ലയിലേക്ക് തലപ്പാടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്തര്‍സംസ്ഥാന മദ്യം കടത്തുന്ന സംഘത്തിലെ പ്രധാനിയുമായ രവികിരണ്‍, ഗാളിമുഖ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അലകെ മുഹമ്മദ് ഷാന്‍പാത്ത് എന്നിവരെ എക്സൈസ് പിടികൂടി. അബ്കാരി കേസുകളില്‍ 51 പ്രതികളെയും എന്‍ടിപി കേസുകളില്‍ 13 പ്രതികളെയും അറസ്റ്റു ചെയ്തു.