ക്ഷീരകർഷകർക്ക് സഹകരണ സംഘത്തിന്റെ ആദരം
1451245
Saturday, September 7, 2024 1:37 AM IST
രാജപുരം: ബളാംതോട് ക്ഷീരസഹകരണ സംഘത്തിലെ മികച്ച ക്ഷീരകർഷകയായ ദീപ നായരെ പരപ്പ ക്ഷീര വികസന ഓഫീസർ പി.വി. മനോജ്കുമാർ ആദരിച്ചു.
ബളാംതോട് ക്ഷീര സംഘം ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ സംഘം പ്രസിഡന്റ് കെ.എൻ. വിജയകുമാരൻ നായർ അധ്യക്ഷത വഹിച്ചു. മിൽമ ക്ഷീര സുമംഗലി പദ്ധതി പ്രകാരമുള്ള വിവാഹ സമ്മാനം മിൽമ പി ആൻഡ് ഐ ഡിസ്ട്രിക്ട് ഓഫീസ് ഹെഡ് വി. ഷാജി വിതരണം ചെയ്തു.
9.7 കോടി രൂപയുടെ 2025-26 വർഷത്തെ ബഡ്ജറ്റ് സെക്രട്ടറി സി.എസ്. പ്രദീപ് കുമാർ അവതരിപ്പിച്ചു. കൂടുതൽ പാൽ അളന്ന ക്ഷീരകർഷകരായ ബി. ലളിതകുമാരി ചാമുണ്ഡിക്കുന്ന്, കെ.എസ്. ബീന മുന്തന്റെമൂല എന്നിവരേയും ചടങ്ങിൽ ആദരിച്ചു.
സംഘത്തിൽ മികച്ച ഗുണനിലവാരമുള്ള പാൽ അളന്ന കർഷകൻ റ്റി.വി. രാധാകൃഷ്ണനെ മിൽമ സൂപ്പർവൈസർ പി. കൃപേഷ് ആദരിച്ചു. സംഘം വൈസ് പ്രസിഡന്റ് സുലേഖ രാധാകൃഷ്ണൻ, ഡയറക്ടർമാരായ കെ.സി. മോഹൻദാസ്, മാത്യു സെബാസ്റ്റ്യൻ, കെ.എസ്. ശശിധരൻ നായർ, ജോജി ജോർജ്, വി. രാജശ്രീ, എസ്. ശശികല, കെ.രാഘവൻ എന്നിവർ പ്രസംഗിച്ചു.