പെരിയയില്‍ നിന്നും മില്ലറ്റ് ഉത്പന്നങ്ങള്‍
1450965
Friday, September 6, 2024 1:46 AM IST
പെരിയ: പുളിക്കാലില്‍ നിന്നും സാസ് എന്ന പേരില്‍ മില്ലറ്റ് യൂണിറ്റ് ആരംഭിച്ചു. പുല്ലൂര്‍-പെരിയ പഞ്ചായത്തിന്റെ 2023-24 സാമ്പത്തികവര്‍ഷത്തെ സ്വയംതൊഴില്‍ പദ്ധതിയുടെ ഭാഗമായാണ് മില്ലറ്റ് യൂണിറ്റ് ആരംഭിച്ചത്. പോഷക് പൗഡര്‍, മില്ലറ്റ് ഹെല്‍ത്ത് മകസ്, റാഗി പൗഡര്‍ തുടങ്ങി 26 ഓളം ഉത്പന്നങ്ങളാണ് സാസ് മില്ലറ്റ് യൂണിറ്റ് വിപണിയിലിറക്കുന്നത്. യാതൊരുവിധ കെമിക്കലുകളോ പ്രിസര്‍വേറ്റീവ്സോ ഇല്ലാതെ കഴുകി ഉണക്കി പൊടിച്ചാണ് ഉത്പന്നങ്ങള്‍ തയാറാക്കുന്നത്.
2.5 ലക്ഷം രൂപ പദ്ധതി മുഖേന സബ്സിഡി ആയി ലഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ. കാര്‍ത്യായനി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ടി. രാമകൃഷ്ണന്, കെവികെ കാസര്‍ഗോഡ് ഉദ്യോഗസ്ഥരായ ടി.എസ്. മനോജ്കുമാര്‍, സരിത ഹെഗ്ഡെ, വിഇഒ ജിജേഷ്, ഉഷ എന്നിവര്‍ പ്രസംഗിച്ചു.