സൂഫിയാന് അഹമ്മദിന് യാത്രയയപ്പ് നല്കി
1450646
Thursday, September 5, 2024 12:59 AM IST
കാസര്‍ഗോഡ്: എംപ്ലോയിമെന്റ് വകുപ്പ് ഡയറക്ടറായി സ്ഥലം മാറി പോകുന്ന കാഞ്ഞങ്ങാട് സബ്കളക്ടര്‍ സൂഫിയാന് അഹമ്മദിന് കളക്ടറേറ്റില്‍ യാത്രയയപ്പ് നല്കി. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സിലിന്റെയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ ജില്ലാ പഞ്ചായത്തിന്റെയും ഉപഹാരങ്ങൾ നല്കി. എഡിഎം പി. അഖില്‍ ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ്, ഡെപ്യൂട്ടി കളക്ടര്‍ പി. സുര്‍ജിത്, അസി. ട്രഷറി ഓഫീസര്‍ ഒ.ടി. ഗഫൂര്‍, ഹുസൂര്‍ ശിരസ്തദാര്‍ ആര്. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.