വികസനപദ്ധതികള്‍ക്ക് ജില്ലാതലത്തിൽ തന്നെ അനുമതി നല്‍കാനുള്ള നിര്‍ദേശം പരിഗണനയില്‍: മന്ത്രി കേളു
1451247
Saturday, September 7, 2024 1:37 AM IST
കാസര്‍ഗോഡ്: പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പുകളുടെ ജില്ലാതലത്തിലുള്ള വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കുന്നതിന് ഭരണാനുമതിയും സാങ്കേതികാനുമതിയും നല്‍കുന്നതിന് ജില്ലാതലത്തില്‍ സംവിധാനം ഒരുക്കുന്നതിനുള്ള നിര്‍ദേശം പരിഗണനയിലാണെന്ന് മന്ത്രി ഒ.ആര്. കേളു.
പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്ക ക്ഷേമ വകുപ്പുകളുടെ ജില്ലാതല അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഒരു കോടി രൂപ വരെയുള്ള പ്രോജക്ടുകള്‍ക്ക് ജില്ലാ കളക്ടര്‍ തലത്തില്‍ അനുമതി നല്‍കുന്നതിന് നിര്‍ദേശം പരിശോധിക്കും.
സാങ്കേതിക അനുമതി നല്‍കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അടങ്ങുന്ന ഒരു വിദഗ്ധസമിതിയെ ചുമതലപ്പെടുത്തുന്നതിനും നിര്‍ദേശം പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഭൂരഹിത ഭവനരഹിത കുടുംബങ്ങള്‍ക്ക് ഭൂമിയും രേഖയും ലഭിക്കുന്നതിന് നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു