പടന്നക്കാട്: സംസ്ഥാനത്തെ ഏറ്റവും മികച്ച എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ക്കുള്ള പുരസ്കാരം നേടിയ നെഹ്റു കോളജിലെ വി. വിജയകുമാറിന് ജീവനം നീലേശ്വരത്തിന്റെ അനുമോദനം. പ്രിന്‍സിപ്പല്‍ ഡോ. കെ.വി. മുരളി ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതിപ്രവര്‍ത്തകന്‍ ദിവാകരന് കടിഞ്ഞിമൂല രുദ്രാക്ഷത്തിന്റെ തൈ വിജയകുമാറിന് നല്കി. എന്‍സിസി ഓഫീസര്‍ നന്ദകുമാര്‍ കോറോത്ത് പ്രസംഗിച്ചു. പ്രോഗ്രാം ഓഫീസര്‍ എ. സുമലത സ്വാഗതവും ദേവപ്രിയ നന്ദിയും പറഞ്ഞു.